ഇയാളുടെ തനി കൊണം ഇപ്പോൾ മനസ്സിലായി എന്ന് മലയാളി പ്രേക്ഷകർ.         

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൂര്യ. രണ്ടു ദിവസങ്ങൾക്കു മുൻപ് ഇദ്ദേഹവും കുടുംബവും തമിഴ്നാട്ടിലെ കീഴാടി മ്യൂസിയത്തിൽ സന്ദർശനം നടത്തിയിരുന്നു. ഇദ്ദേഹം കുടുംബവും മ്യൂസിയം സന്ദർശനം നടത്തുന്ന സമയത്ത് അവിടെ സന്ദർശനം നടത്തിയ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരെ വെയിലത്ത് നിർത്തി എന്നാണ് ഇപ്പോൾ ഉയരുന്ന ഒരു വിമർശനം.

ALSO READ: ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ കരസ്ഥമാക്കി നടൻ ശങ്കർ നിർമ്മിച്ച ചിത്രം ‘എഴുത്തോല’

വിഐപി കൾച്ചറാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.മധുരയിലാണ് കീഴാടി മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഏപ്രിൽ രണ്ടാം തീയതി ആയിരുന്നു സൂര്യ കുടുംബസമേതം കീഴാടി മ്യൂസിയം സന്ദർശിച്ചത്. സൂര്യയുടെ പിതാവ് ശിവകുമാറും മധുരൈ സിപിഎം എംപി വെങ്കിടേശനും കൂടെയുണ്ടായിരുന്നു. രാവിലെ 9:30 സമയത്ത് ആണ് സൂര്യയും കുടുംബവും അവിടെ എത്തിയത്. രാവിലെ 10 മണി മുതൽ ആണ് പബ്ലിക് എൻട്രി ഉള്ളത്.

ALSO READ: ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ കരസ്ഥമാക്കി നടൻ ശങ്കർ നിർമ്മിച്ച ചിത്രം ‘എഴുത്തോല’

പക്ഷേ സൂര്യയും കുടുംബവും അവിടെ ഉണ്ടായിരുന്നതുകൊണ്ട് പബ്ലിക്കിനെ കടത്തി വിടാതിരിക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂർ ഇവർക്ക് പൊരി വെയിലത്ത് പുറത്തു കാത്തു നിൽക്കേണ്ടി വന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.ഏകദേശം ഒന്നരമണിക്കൂർ ആണ് സൂര്യയും കുടുംബവും അകത്ത് ചെലവഴിച്ചത്. ഇരുവരും അവിടെ നിന്നും പോകുന്നത് വരെ എല്ലാവരെയും പുറത്തു നിർത്തുകയായിരുന്നു. 10 വയസ്സിൽ താഴെയുള്ള കുട്ടികൾ ആയിരുന്നു അധികവും ഉണ്ടായിരുന്നത്.

ALSO READ: ദിലീപ് നായകനാകുന്ന വിനീത് കുമാര്‍ ചിത്രം; ‘D149’-ന് തുടക്കമായി

സ്കൂളിൽ നിന്നും പിക്നിക് വന്നവർ ആയിരുന്നു ഇവർ എല്ലാവരും തന്നെഅതേസമയം നിരവധി ആളുകളാണ് ഇപ്പോൾ സൂര്യയെ വിമർശിച്ചുകൊണ്ട് രംഗത്ത്. ഈ സെലിബ്രിറ്റി കൾച്ചർ അവസാനിപ്പിക്കണമെന്നാണ് ഒരു വിഭാഗം ആളുകൾ ആവശ്യപ്പെട്ടുകൊണ്ട് രംഗത്തുവന്നത്.

അതേ സമയം സൂര്യ ആയതുകൊണ്ട് ആണ് ഇതൊന്നും ആരും അറിയാതെ പോയത് എന്നും വേറെ ഏതെങ്കിലും താരമൂല്യമുള്ള നടനായിരുന്നു എങ്കിൽ ഇതൊക്കെ വലിയ രീതിയിൽ ചർച്ചയായി മാറേണ്ട കാര്യമാണ് എന്നും സൂര്യ ആയതുകൊണ്ട് മലയാളികൾ പോലും ഈ വിഷയത്തിൽ മിണ്ടാതിരിക്കുകയാണ് എന്നുമാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *