മോളിവുഡിൽ യുവ താരങ്ങളുടെ അച്ചടക്കമില്ലായ്മ വലിയ ചർച്ചയായിരിക്കുകയാണ്. ശ്രീനാഥ് ഭാസി, ഷെയ്ൻ നി​ഗം എന്നിവരെ സിനിമാ സംഘടനകൾ വിലക്കുകയും ചെയ്തു. മോശം പെരുമാറ്റം, നിർമാതാക്കളുമായി പ്രശ്നം, ഷൂട്ടിം​ഗ് മുടങ്ങൽ തുടങ്ങി നിരവധി ആരോപണങ്ങളാണ് ഇരുവർക്കുമെതിരെ ഉയർന്നിരിക്കുന്നത്.

സിനിമാ രം​ഗത്ത് ലഹരി ഉപയോ​ഗിക്കുന്നവരുടെ വിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈ മാറുമെന്നും സംഘടനകൾ വ്യക്തമാക്കി. ആർഡിഎക്സ് എന്ന സിനിമയുടെ സെറ്റിൽ നടന്ന പ്രശ്നങ്ങളാണ് ഷെയ്ൻ നി​ഗത്തിന് വിനയായത്.നിർമാതാവ് സോഫിയ പോൾ നടനെതിരെ ഉന്നയിച്ച പരാതിയും ഇതിനിടെ പുറത്ത് വന്നു. ഷെയ്ൻ നി​ഗം, ആന്റണി വർ​ഗീ​സ്, നീരജ് മാധവ് എന്നിവരാണ് ആർഡിഎക്സിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You missed