The Kerala Story News: ദ കേരള സ്റ്റോറി ഇന്ന് തീയേറ്ററുകളിലേയ്ക്ക് എത്തുകയാണ്. ഒട്ടേറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായ ട്രെയിലർ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. സിനിമയിലൂടെ കേരളത്തിൻ്റെ ചരിത്രത്തെ തന്നെ തിരുത്താനുള്ള ശ്രമമം എന്ന വിമർശനമാണ് സിനിമ പ്രവർത്തകരിൽ നിന്നുതന്നെ ഉയരുന്ന ആക്ഷേപം.
“The Kerala Story” വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ ‘ദ കേരള സ്റ്റോറി’ (The Kerala Story) തിയേറ്ററുകളില്‍. ചിത്രത്തിൻ്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചും പ്രചരിപ്പിക്കാന്‍ ലക്ഷ്യം വയ്ക്കുന്ന ആശയത്തെക്കുറിച്ചും പലകോണുകളിൽ നിന്നായി ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു. കേരളത്തില്‍ നിന്നും മതപരിവര്‍ത്തനം നടത്തിയ സ്ത്രീകളെക്കുറിച്ചുള്ളതാണ് കഥ. ഇതിൽ ‘യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി’യാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നായിരുന്നു അണിയറ പ്രവർത്തകരുടെ അവകാശവാദം. ഐഎസില്‍ ചേരുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ചോദിക്കുമ്പോള്‍ അവര്‍ക്ക് മുമ്പില്‍ നായിക കഥ പറയുന്നതാണ് ട്രെയിലറിൽ ചിത്രീകരിച്ചിരിക്കുന്നത്.
Leave a Reply