Photo Story: രണ്ടാം വിവാഹമായിരുന്നു, മതവും പേരും മാറ്റിയിട്ടും അടിയും തൊഴിയും, കുഞ്ഞിന്റെ മുന്നിലിട്ട് തല്ലിയപ്പോള്‍ തിരിച്ചടിച്ചു; വിവാഹ മോചനം ആഘോഷമാക്കിയ ശാലിനി അനുഭവിച്ചത്
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ് നടി ശാലിനിയുടേത്. വിവാഹ മോചനം ആഘോഷമാക്കി നടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പ്രശംസിച്ചും വിമര്‍ശിച്ചും പലരും രംഗത്ത് എത്തി. അവസാനം അങ്ങിനെ ഒരു ഫോട്ടോഷൂട്ടും സംഭവിച്ചല്ലോ എന്നായിരുന്നു പലരുടെയും കമന്റുകള്‍.
പര്‍ദ്ദ ഇട്ടാണ് പുറത്തിറങ്ങിയിരുന്നത്
ഞങ്ങള്‍ താമസിക്കുന്ന ബില്‍ഡിങിളെ അയല്‍ക്കാരോട് ഞാന്‍ സംസാരിക്കുന്നത് പോലും അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. ആര്‍ട്ടിസ്റ്റാണ് എന്ന് കരുതി ആരെങ്കിലും ഫോട്ടോ എടുക്കാന്‍ വന്നാലും വഴക്ക് പറയുമായിരുന്നു. അതുകാരണം പര്‍ദ്ദ ധരിച്ചാണ് പുറത്തിറങ്ങിയിരുന്നത്. എന്നിട്ടും ഒന്ന് രണ്ട് കൂട്ടുകാരികളെ അവിടെ എനിക്ക് കിട്ടി. എന്റെ മുഖത്തെ അടിച്ച പാടുകള്‍ എല്ലാം കാണുമ്പോള്‍ അവര്‍ പറയുമായിരുന്നു ഇതെല്ലാം ഉപേക്ഷിച്ച് നാട്ടില്‍ പോയി ജോലി ചെയ്ത് ജീവിയ്ക്കൂ എന്ന്.