മികച്ച കളക്ഷൻ നേടി തീയേറ്ററിൽ മുന്നേറുന്ന പൊന്നിയിൻ സെൽവന്റെ പ്രഖ്യാപനം മുതൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ കഥാപാത്രങ്ങളായിരുന്നു ഐശ്വര്യ റായി ബച്ചന്റേയും തൃഷയുടേയും. നന്ദിനി, കുന്ദവൈ എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചത്. രണ്ട് സ്ത്രീകഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഐശ്വര്യ റായിയുടെ നന്ദിനി എന്ന കഥാപാത്രം ചെയ്യാൻ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തുകയാണ് തൃഷ.
ALSO READ: വൈറലായ ഡൈവോഴ്‌സ് ഫോട്ടോഷൂട്ട്
എന്നാൽ മണിരത്നം അതിന് അനുവദിച്ചില്ലെന്നും നടി പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നന്ദിനി എന്ന കഥപാത്രത്തിനോട് വ്യക്തിപരമായി ഒരു ഇഷ്ടമുണ്ടായിരുന്നു. അതിനാൽ ആ കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹിച്ചു. ഇത് ഞാൻ മണിസാറിനോട് പറയുകയും ചെയ്തു. അദ്ദേഹം അത് പറ്റില്ലെന്ന് പറഞ്ഞു. ഏറ്റവും ആദ്യം കാസ്റ്റിങ് കഴിഞ്ഞ കഥാപാത്രമാണ് അതെന്നും ഐശ്വര്യക്ക് അല്ലാതെ മറ്റൊരാൾക്കും നന്ദിയെ അവതരിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആ മറുപടിയിൽ ഞാൻ പൂർണ്ണ തൃപ്തയായിരുന്നു- തൃഷ വ്യക്തമാക്കി.
ALSO READ: യുവ താരങ്ങളെ കൊണ്ട് വലഞ്ഞ് മോളിവുഡ്
ഏപ്രിൽ 28 ന് തിയറ്ററുകളിൽ എത്തിയ പൊന്നിയിൻ സെൽവൻ മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അഞ്ച് ദിവസംകൊണ്ട് 250 കോടിയാണ് പൊന്നിയിൻ സെൽവന്റെ 2 ഭാഗം നേടിയിരിക്കുന്നത്. നിന്നും മികച്ച കളക്ഷൻ നേടാനായി.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക