സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. അഭിനേതാക്കള്‍ക്ക് പറയുന്നതുപോലും ഓര്‍മയില്ലാത്ത അവസ്ഥയാണ്. ലഹരി ഉപയോഗത്തെ തുടര്‍ന്ന് പകല്‍ ഉറങ്ങുന്നതിനാല്‍ ഷൂട്ടിങ്ങിനെ ബാധിക്കും. അഭിനേതാക്കള്‍ സെറ്റില്‍ വൈകിയാണ് എത്തുന്നതെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സെലിബ്രിറ്റി ഡയലോഗ്‌സില്‍ സാന്ദ്ര പറഞ്ഞു.
ALSO READ: വിജയോട് എനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായി; സാന്ദ്ര തോമസ് മനസ്സ് തുറക്കുന്നു
സെറ്റുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. സമൂഹത്തില്‍ മൊത്തത്തില്‍ ലഹരി ഉപയോഗം വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അത് സിനിമ മേഖലയിലുമുണ്ട്. സിനിമ ഇന്‍ഡസ്ട്രിയിലെ ലഹരി ഉപയോഗം നിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടതുണ്ട്. കാരണം, ഇപ്പോള്‍ പറയുന്നതായിരിക്കില്ല അവര്‍ പിന്നെ പറയുന്നത്. പിന്നെ പറയുന്നതല്ല അതുകഴിഞ്ഞ് പറയുന്നത്.

നോര്‍മലായിരിക്കുമ്പോള്‍ നമ്മള്‍ ചെന്ന് സംസാരിച്ചാല്‍ അവര്‍ അത് ചെയ്യാം എന്നു പറയാം. എന്നാല്‍ അടുത്ത ദിവസം അത് ഓര്‍മകാണില്ല. നമ്മള്‍ അവിടെ കള്ളന്മാരായി. ഇത് ഉപയോഗിക്കുന്നവര്‍ക്ക് രാത്രി ഉറക്കം കുറവാണെന്ന് തോന്നുന്നു. പകല്‍ ആണ് അവര്‍ ഉറങ്ങുക. ഇത് ഷൂട്ടിനെ ബാധിക്കും. രാവിലെ 6 മണിക്കാണ് ഷൂട്ട് ആരംഭിക്കുന്നത്. 9 മണിക്കു മുന്‍പ് ഒരു സീന്‍ തീര്‍ക്കുക എന്നതാണ് പണ്ടത്തെ രീതി. ഇപ്പോഴത്തെ സാഹചര്യം എന്തെന്നാല്‍, പത്തര പതിനൊന്നു മണി കഴിയാതെ അഭിനേതാക്കള്‍ വരില്ല. സഹകരിക്കാത്ത താരങ്ങളെ ഡീല്‍ ചെയ്യുക എന്നത് തനിക്ക് എപ്പോഴും ദുഃസ്വപ്‌നമാണ് എന്നാണ് സാന്ദ്ര പറയുന്നത്.
ALSO READ: ജയിലറിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ
നമ്മള്‍ സ്‌ട്രെയ്റ്റായിട്ടാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ആദ്യം അഭിനേതാക്കള്‍ക്ക് സ്‌ക്രിപ്റ്റ് കൊടുക്കും. അത് വായിച്ച് ബോധ്യപ്പെട്ടതിന് ശേഷമായിരിക്കുമല്ലോ സിനിമയിലേക്ക് വരിക. അതിനുശേഷം തനിക്ക് അത് പറ്റില്ല, ഇതുപറ്റില്ല എന്നൊക്കെ പറഞ്ഞാല്‍ നമ്മള്‍ സമ്മതിക്കില്ല. നമ്മളോടായിരിക്കില്ല സഹകരിക്കാതിരിക്കുന്നത്. സെറ്റിലെ മറ്റ് ആളുകളോട് മോശമായി പെരുമാറുമ്പോള്‍ ആണ് ഞാന്‍ കയറി ഇടപെടുന്നത്.– സാന്ദ്ര തോമസ് വ്യക്തമാക്കി.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply