മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് സാന്ദ്ര തോമസ്. നടിയായി സിനിമയിലേക്ക് എത്തിയ സാന്ദ്ര പിന്നീട് നിർമ്മാതാവായി തിളങ്ങുകയായിരുന്നു. മലയാളത്തിൽ ഒരുപിടി ഹിറ്റ് സിനിമകൾ ഒരുക്കിയ ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയുടെ അമരക്കാരിൽ ഒരാളായിരുന്നു സാന്ദ്ര. നടനും നിർമാതാവുമായ വിജയ് ബാബുവിന് ഒപ്പമായിരുന്നു കമ്പനി നടത്തിയിരുന്നത്. എന്നാൽ പിന്നീട് ചില തർക്കങ്ങളെ തുടർന്ന് സാന്ദ്ര കമ്പനി ഉപേക്ഷിക്കുകയായിരുന്നു.
ALSO READ: വൈറലായ ഡൈവോഴ്‌സ് ഫോട്ടോഷൂട്ട്
അതിന് ശേഷം സിനിമയിൽ നിന്നൊക്കെ വിട്ടു നിന്ന് സാന്ദ്ര ഇപ്പോൾ വീണ്ടും നിർമാതാവ് എന്ന നിലയിൽ സജീവമാവുകയാണ്. അടുത്തിടെ മിഥുൻ മാനുവൽ തോമസ് എഴുതി ജൂഡ് ആന്തണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന തങ്ങൾ നിർമ്മിക്കേണ്ട ചിത്രമായിരുന്നു എന്നും അത് തങ്ങളിൽ നിന്ന് തട്ടിയെടുത്തത് ആണെന്നും പറഞ്ഞിരുന്നു. സിനിമയിലെ ഒരു നടന് തങ്ങളോടൊപ്പം പടം ചെയ്യാൻ താൽപര്യമില്ലെന്ന് പറഞ്ഞു. തുടർന്നാണ് ആ ചിത്രം മറ്റൊരാൾ നിർമിച്ചതെന്നായിരുന്നു സാന്ദ്ര പറഞ്ഞത്.
പിന്നീട് സംഘടന ഇടപ്പെട്ട് തനിക്ക് നഷ്ടപരിഹാരം ഒക്കെ നൽകിയതിനെ കുറിച്ചും തിരക്കഥകൃത്ത് മിഥുൻ മാനുവലും സംവിധായകൻ ജൂഡ് ആന്തണിയും ക്ഷമാപണം നൽകിയതിനെ കുറിച്ചും സാന്ദ്ര പറഞ്ഞിരുന്നു. ഇപ്പോഴിതാ, ഓം ശാന്തി ഓശാനയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസിനൊപ്പം ആട് എന്ന സിനിമയിൽ സഹകരിച്ചതിനെ കുറിച്ചും അതിനിടെ വിജയ് ബാബുവിന്റെ പ്രവൃത്തി തന്നെ വിഷമിപ്പിച്ചതിനെ കുറിച്ചുമൊക്കെ തുറന്നു പറഞ്ഞിരിക്കുകയാണ് സാന്ദ്ര. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
‘ഓം ശാന്തി ഓശാന നടക്കാതെ പോയതിൽ എനിക്ക് ഭയങ്കര വിഷമമായിരുന്നു. ഞാൻ മാനസികമായി തകർന്നു പോയ ഒരു സംഭവം ആയിരുന്നു അത്. ഞാൻ അവരുടെ അപ്പോളജി ലെറ്ററൊക്കെ ഓഫീസിൽ കൊണ്ടുവന്ന് തൂക്കിയിട്ടിരുന്നു. പിന്നീട് സാജിദും (സംവിധായകൻ സാജിദ് യഹിയ) മിഥുനും ഒരുമിച്ച് താമസിക്കാൻ തുടങ്ങി.
ALSO READ: നന്ദിനിയാകൻ ഞാൻ ആഗ്രഹിച്ചിരുന്നു; പക്ഷേ മണിരത്നം നിരസിച്ചു- തുറന്നു പറഞ്ഞ് തൃഷ
ആ സമയത്ത് സാജിദ് വന്ന് മിഥുന്റെ കയ്യിൽ ഒരു അടിപൊളി സബ്‌ജക്റ്റ് ഉണ്ടെന്ന് എന്നോട് പറഞ്ഞു,’എനിക്ക് ഒന്നും കേൾക്കണ്ട എന്നാണ് ഞാൻ പറഞ്ഞത്. മിഥുനോട് അങ്ങനെ ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല. പക്ഷേ മാനസികമായി ഒരു ബുദ്ധിമുട്ട് ഉണ്ടായത് കൊണ്ട് ഞാൻ അത് വിട്ടതാണ്. എന്നാൽ ഞാൻ ഇല്ലാത്ത ഒരു സമയത്ത് അവർ ഫ്രൈഡേ ഫിലിം ഹൗസിൽ വന്ന് വിജയിനോട് കഥ പറഞ്ഞു. ഒരു ഷോർട്ട് ഫിലിം ആയി ചെയ്യാനുള്ള രീതിക്കാണ് പറഞ്ഞത്,’
ALSO READ: യുവ താരങ്ങളെ കൊണ്ട് വലഞ്ഞ് മോളിവുഡ്
‘എന്നാൽ വിജയ് അത് സിനിമയ്ക്കുള്ള സബ്ജക്റ്റ് ഉണ്ടെന്ന് പറഞ്ഞ് സിനിമയാക്കാൻ പറയുകയായിരുന്നു. എന്നാൽ ഇതൊക്കെ ഇവർക്ക് എന്നോട് പറയാൻ ബുദ്ധിമുട്ട് ആയിരുന്നു. ചർച്ചകളൊക്കെ ഏറെക്കുറെ പുരോഗമിച്ച ശേഷമാണു എന്നോട് ഇക്കാര്യം പറയുന്നത്. ആ സംഭവത്തിൽ എനിക്ക് വിജയിയോട് ഒരു വിഷമം തോന്നിയിരുന്നു. എനിക്ക് അത്രയും വിഷമം തോന്നിയ കാര്യം ആയിട്ട് കൂടി അവരുമായി വീണ്ടും പടം ചെയ്യാൻ തീരുമാനിച്ചതിൽ ആയിരുന്നു എനിക്ക് വിഷമം,”എന്നാൽ ഇതൊക്കെ ബിസിനസല്ലേ എന്നായിരുന്നു വിജയ് പറഞ്ഞത്.
പിന്നീട് മിഥുൻ വന്ന് സംസാരിച്ചു. വളരെ ഫ്രണ്ട്ലി ആയിരുന്നു മിഥുൻ. അതൊന്നും മനസ്സിൽ വെക്കേണ്ട. പോട്ടെ എന്നൊക്കെ പറഞ്ഞു. അതുകഴിഞ്ഞ് ഞാൻ ഏറ്റവും എൻജോയ് ചെയ്ത് ഷൂട്ട് ചെയ്തതും വലിയ പ്രശ്നങ്ങൾ ഇല്ലാതെ തീർന്ന സിനിമയും ആടാണ്. പക്ഷേ വിജയോട് എനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായി. അത് പറയാതിരിക്കാൻ പറ്റത്തില്ല. ചിലപ്പോൾ വിജയും ഇപ്പോഴാകും ഇത് അറിയുന്നത്,’ എന്നായിരുന്നു സാന്ദ്ര പറഞ്ഞത്.നല്ല നിലാവുള്ള രാത്രിയാണ് സാന്ദ്ര തോമസ് നിർമ്മിക്കുന്ന പുതിയ ചിത്രം. നവാഗതനായ മർഫി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, ബിനു പപ്പു, ഗണപതി, റോണി ഡേവിഡ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. സ്ത്രീകൾ ആരും കഥാപാത്രങ്ങളായി വരാത്ത സിനിമ എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മെയ് 19 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക