മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പൃഥ്വിരാജ്- മുരളിഗോപി ടീമിന്‍റെ എമ്പുരാന്‍ ചിത്രീകരണത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്ത അത്രയധികം ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സ്വീകരിച്ചത്. മലയാളത്തിലെ ആദ്യ 200 കോടി കളക്ഷന്‍ നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍ എന്ന പേരില്‍ ഒരുങ്ങുന്നത്. സിനിമയെ സംബന്ധിച്ച ഓരോ പുതിയ അപ്ഡേറ്റും അത്രയധികം ചര്‍ച്ചയാകുന്നത് എമ്പുരാന്‍റെ അണിയറ പ്രവര്‍ത്തകരിലുള്ള ആരാധകരുടെ പ്രതീക്ഷ കൊണ്ടാണ്. സിനിമയുടെ ലൊക്കേഷന്‍ കാണാനായി സംവിധായകന്‍ പൃഥ്വിരാജ് നടത്തിയ യാത്രയുടെ വിഡിയോ അടുത്തിടെ പുറത്തുവന്നു.
ALSO READ:100 കോടിയും കടന്ന് 2018; ചരിത്രം തിരുത്തി മുന്നേറുന്നു.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തില്‍ നിര്‍മ്മാണ പങ്കാളിയായി കെജിഎഫ് അടക്കമുള്ള വമ്പന്‍ സിനിമകള്‍ ഒരുക്കിയ ഹോംബാലെ ഫിലിംസ് എത്തുന്നു എന്ന വിവരം സിനിമാപ്രേമികള്‍ക്ക് ഇടയില്‍ ചര്‍ച്ചയാകുന്നു. പൃഥ്വിരാജ് അഭിനയിക്കുന്ന പ്രശാന്ത് നീല്‍ പ്രഭാസ് ചിത്രമായ സലാര്‍ നിര്‍മ്മിക്കുന്നതും ഹോംബാലെ ഫിലിംസ് ആണ്. കൂടാതെ പൃഥ്വി നായകനായും സംവിധായകനായും എത്തുന്ന ബഹുഭാഷ ചിത്രം ടൈസന്‍റെ നിര്‍മ്മാണവും ഹോംബാലെ ആണ്.സൂപ്പര്‍ ഹിറ്റായി മാറിയ 2018ന്‍റെ കലാസംവിധായകന്‍ മോഹന്‍ദാസിന്‍റെ നേതൃത്വത്തില്‍ എമ്പുരാന്‍റെ സെറ്റ് വര്‍ക്കുകള്‍ അടുത്ത ആഴ്ച മധുരയില്‍ ആരംഭിക്കുമെന്നും.
ALSO READ: “അണ്ഡം ശീതികരിക്കുക എന്ന തീരുമാനം ഞാനും റാമും ആദ്യമേ എത്തി.” തുറന്നു പറഞ്ഞ് ഉപാസന കാമിനേനി;
ജൂലൈ , ഓഗസ്റ്റ് മാസങ്ങളിലായി ചിത്രം ആരംഭിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മോഹന്‍ലാലിന്‍റെ ജന്മദിനമായ മെയ് 21 ന് എമ്പുരാന്‍റെയും അദ്ദേഹത്തിന്‍റെ മറ്റ് ചിത്രങ്ങളായ റാം, മലൈക്കോട്ടൈ വാലിബന്‍, ബറോസ് എന്നിവയുടെ അപ്ഡേറ്റുകള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക