പാൻ ഇന്ത്യൻ ചിത്രമായ ആര്‍ആര്‍ആര്‍’ ലൂടെ ആഗോള തലത്തില്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് ജൂനിയര്‍ എന്‍ടിആര്‍. താരത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍ക്കികൊണ്ടാണ് ‘ദേവര’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ALSO READ: എമ്പുരൻ അപ്ഡേറ്റുകൾ ലാലേട്ടൻ്റെ പിറന്നാളിന്; കാത്തിരുന്ന് ആരാധകർ
കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ സിനിമ ആയാണ് ഒരുക്കുന്നത്. ഫസ്റ്റ് ലുക്കില്‍ ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള എന്‍ടിആറിനെയാണ് കാണാനാവുക. എന്‍ടിആറിന്റെ ജന്മദിനത്തിന്റെ തലേ ദിവസമാണ് ഫസ്റ്റലുക്ക് പുറത്തുവിട്ടത്.ഗംഭീര ലുക്കില്‍ എന്‍ടിആര്‍ കസറിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ദൈവം എന്ന അര്‍ത്ഥം വരുന്ന ദേവര ഇന്ത്യന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ പുതിയൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കുന്ന പാന്‍ ഇന്ത്യ ചിത്രമായിരിക്കും എന്നാണ് അണിയറക്കാര്‍ പറയുന്നത്. യുവസുധ ആര്‍ട്ട്സും എന്‍.ടി.ആര്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായ ദേവര 2024 ഏപ്രില്‍ അഞ്ചിനാണ് റിലീസ് ചെയ്യുക.
ALSO READ: “അണ്ഡം ശീതികരിക്കുക എന്ന തീരുമാനം ഞാനും റാമും ആദ്യമേ എത്തി.” തുറന്നു പറഞ്ഞ് ഉപാസന കാമിനേനി;
ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.ജാന്‍വി കപൂറിന്റെ തെലുഗു അരങ്ങേറ്റ ചിത്രം കൂടിയാണ് ദേവര. മിക്കിളിനേനി സുധാകറും കോസരാജു ഹരികൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനിരുദ്ധ് ആണ് സംഗീതം. രത്‌നവേലു ഐ.എസ്.സി ഛായാഗ്രഹണം നിര്‍വ്വഹിക്കും. ശ്രീകര്‍ പ്രസാദ് ആണ് എഡിറ്റിംഗ്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക