Breaking
Fri. Aug 1st, 2025

‘അബ്രഹാം ഓസ്ലർ’ റായ് ജയറാം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

ഒരിടവേളയ്ക്ക് ശേഷം ജയറാം നായകനാകുന്ന മിഥുൻ മാനുവൽ തോമസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തുവിട്ടു. ‘അഞ്ചാം പാതിരാ’യ്ക്ക് ശേഷം മിഥുൻ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ‘അബ്രഹാം ഓസ്ലർ’ എന്നാണ്. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘അഞ്ചാം പാതിരാ’ മികച്ച വിജയം നേടിയിരുന്നു.ത്രില്ലർ പശ്ചാത്തലത്തിലാണ് അബ്രഹാം ഓസ്ലറും ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം ശനിയാഴ്ച ആരംഭിക്കും. ഡോക്ടർ രൺധീർ കൃഷ്ണനാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

ALSO READ: ‘ദളപതി 68’ ഒരുക്കാന്‍ ഹിറ്റ്‌മേക്കര്‍ വെങ്കട് പ്രഭു.

സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് പുറത്തിറങ്ങിയ പോസ്റ്ററിൽ ജയറാമുള്ളത്. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം.ഹസ്സനൊപ്പം മിഥുൻ മാനുവൽ തോമസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ‘അബ്രഹാം ഓസ്ലർ’ ഉൾപ്പടെ മൂന്ന് ത്രില്ലർ ചിത്രങ്ങളാണ് മിഥുൻ മാനുവൽ തോമസിന്റേതായി ചിത്രീകരണം നടക്കുന്നത്. നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന വിന്റേജ് ഹൊറർ ചിത്രമായ ഫീനിക്സ്, അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ലീഗൽ ക്രൈം ത്രില്ലർ ഗരുഡൻ എന്നീ ചിത്രങ്ങളാണ് ഒരുങ്ങുന്നത്. സുരേഷ് ഗോപി – ബിജു മേനോൻ കോമ്പിനേഷനിലെത്തുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് ഗരുഡൻ. ഫീനിക്സ്, ഗരുഡൻ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുനാണ്.

ALSO READ: ‘ദേവര’ യായി ജൂനിയര്‍ എന്‍ടിആര്‍; ദേവര ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്.

അർജുൻ അശോകൻ, ജഗദീഷ്, സായ് കുമാർ, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, ആര്യ സലിം, അർജുൻ നന്ദകുമാർ, അസീം ജമാൽ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സംഗീതം – മിഥുൻ മുകുന്ദ്, ഛായാഗഹണം – തേനി ഈശ്വർ, എഡിറ്റിങ് – സൈജു ശ്രീധർ, കലാസംവിധാനം – ഗോകുൽദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിങ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺടോളർ – പ്രശാന്ത് നാരായണൻ.

ALSO READ:എമ്പുരൻ അപ്ഡേറ്റുകൾ ലാലേട്ടൻ്റെ പിറന്നാളിന്; കാത്തിരുന്ന് ആരാധകർ

തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ -വാഴൂർ ജോസ്.2022-ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം ‘മകളാ’ണ് ജയറാമിന്റെ അവസാന മലയാള ചിത്രം. മീരാ ജാസ്മിനായിരുന്നു ചിത്രത്തിലെ നായിക. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 2 ആണ് ജയറാമിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *