ബിഗ് ബഡ്ജറ്റ് ചിത്രമായ ക്യാപ്റ്റൻ മില്ലർ സിനിമാ ചിത്രീകരണത്തിനാവശ്യമായ അനുമതികളൊന്നും എടുക്കാതെയാണ് ചിത്രീകരണം അരിട്ടാപട്ടിയിൽ നടക്കുന്നതെന്ന് അരിട്ടാപട്ടി കൺസർവേഷൻ സൊസൈറ്റി ആരോപിച്ചു. സിനിമയിലെ ബോംബ് സ്ഫോടനരംഗങ്ങൾ ചിത്രീകരിച്ച രീതിയാണ് ഇവരെ അതൃപ്തരാക്കിയത്. ജൈവവൈവിധ്യ മേഖലയായ ഇവിടെ ഇത്തരത്തിലുള്ള ചിത്രീകരണം എന്തടിസ്ഥാനത്തിലാണെന്നാണ് ഇവരുടെ ചോദ്യം.
ALSO READ: “വിജയ് ‘വിഗ്ഗ്’ അച്ഛന് ഇപ്പോഴും മുടി ഉണ്ട്”; ബയല്‍വാന്‍ രംഗനാഥൻ്റെ പരാമർശത്തിന് രൂക്ഷ വിമർശനം.
സ്പീക്കറുകളും അത്യാധുനികരീതിയിലുള്ള ഉപകരണങ്ങളും ഉപയോഗിച്ചുള്ള ചിത്രീകരണം സംരക്ഷിതമേഖലയിലെ പക്ഷികളുടെ സ്വൈര്യജീവിതം തകർക്കുന്നതാണെന്ന് അരിട്ടാപട്ടി ബേർഡ്സ് ആൻഡ് ബയോഡൈവേഴ്സിറ്റി പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ പ്രസിഡന്റ് രവിചന്ദ്രൻ പറഞ്ഞു. പക്ഷികൾ അലോസരപ്പെട്ട് ദിവസം മുഴുവൻ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയാണ്. വൈവിധ്യമാർന്ന നിരവധി പക്ഷികളാണ് പ്രദേശത്തുള്ളത്.
ALSO READ: ധനുഷിൻ്റെ സംവിധാനത്തിൽ വമ്പൻ താരങ്ങള്‍ അണിനിരക്കുന്നു; പുതിയ റിപ്പോർട്ടുകൾ പുറത്ത്.
സിനിമാ ചിത്രീകരണം ഈ വിധത്തിൽ തുടർന്നാൽ പക്ഷികളുടെ മുട്ടകൾ വിരിയുന്നതിനേപ്പോലും പ്രതികൂലമായി ബാധിക്കുമെന്നും രവിചന്ദ്രൻ കൂട്ടിച്ചേർത്തു.അരിട്ടാപട്ടിയിലെ സിനിമാ ചിത്രീകരണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അന്വേഷിക്കുമെന്നും തമിഴ്നാട് വനം മന്ത്രി മതിവേന്തൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമാനുസൃതമായ അനുമതിയോടെ മാത്രമേ ജൈവവൈവിധ്യമേഖലയിലെ ചിത്രീകരണം നടക്കാൻ പാടുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് ഇതേ സിനിമയ്ക്കായി തെങ്കാശി ജില്ലയിലെ കളക്കാട് മുണ്ടന്തുറ ടൈഗർ റിസർവ് (കെഎംടിആർ) സംരക്ഷണ മേഖലയിൽ ചെങ്കുളം കനാലിന് കുറുകെയുള്ള അനധികൃതമായി തടിപ്പാലം തീർത്തെന്ന് ആക്ഷേപമുണ്ടായിരുന്നു.
ALSO READ: ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയിൽ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി.
കനാലിന്റെ തീരം നശിപ്പിക്കുകയും വന്യജീവികളെ തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും വനംവകുപ്പിന്റെ അധീനതയിലുള്ള പ്രദേശങ്ങളിൽ ബോംബ് സ്ഫോടനങ്ങളുള്ള ആക്ഷൻ സീക്വൻസുകൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാത്തിനും പുറമേ, സിനിമാ സംഘം ഹൈ ബീം ലൈറ്റുകളും ബോൺഫയറുകളും ഉപയോഗിക്കുന്നുവെന്നും ആരോപണമുയർന്നിരുന്നു.ഇതിനെത്തുടർന്ന്, തെങ്കാശി ജില്ലാ കളക്ടർ ദുരൈ രവിചന്ദ്രൻ ഷൂട്ടിംഗ് നിർത്തിവെപ്പിച്ചു. ഇത് സിനിമാ നിരൂപകർക്കിടയിൽ വളരെയധികം ചർച്ചകൾക്ക് കാരണമായി. പിന്നീട്, ആവശ്യമായ അംഗീകാരം നേടിയ ശേഷമാണ് ‘ക്യാപ്റ്റൻ മില്ലർ’ ഷൂട്ട് പുനരാരംഭിച്ചത്.സാണി കായിതം എന്ന ചിത്രത്തിന് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ.
ALSO READ: പുലിമുരുകനേയും മറികടന്ന് ചരിത്രം കുറിച്ച് 2018
ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ ആക്ഷൻ ചിത്രം 1940-കളിൽ നടക്കുന്ന കഥയാണ് പറയുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, തെലുങ്ക് താരം സുന്ദീപ് കിഷൻ, പ്രിയങ്കാ മോഹൻ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. ജി.വി. പ്രകാശ് കുമാറാണ് സംഗീതസംവിധാനം.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക