Breaking
Tue. May 12th, 2026

കേരള റിലീസ് റൈറ്റ്‌സില്‍ റെക്കോഡിട്ട് വിജയ് ചിത്രം ‘ലിയോ’.

കേരള റിലീസ് റൈറ്റ്‌സില്‍ റെക്കോഡിട്ട് വിജയ് ചിത്രം ‘ലിയോ’. അഞ്ച് പ്രധാന വിതരണക്കാരാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണവകാശത്തിനായി മത്സരിച്ചത്. ശ്രീ ഗോകുലം മൂവീസ് വിതരണവകാശം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട്ടിലേത് പോലെ തന്നെ കേരളത്തിലും നിരവധി ആരാധകരുള്ള താരമാണ് വിജയ്. കേരളത്തില്‍ ഏറ്റവുമധികം തുക വിതരണാവകാശത്തില്‍ നേടിവരുന്നതും വിജയ് ചിത്രങ്ങളാണ്.

ALSO READ: റിലീസിന് മുമ്പേ റെക്കോർഡുകൾ തൂക്കി ലിയോ;

സൂപ്പര്‍ ഹിറ്റ് ചിത്രം ‘വിക്ര’ത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ലിയോയുടെ വിപണിമൂല്യം ഏറെയാണ്.ഒക്ടോബര്‍ 19ന് ആണ് ചിത്രം റിലീസിന് എത്തുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ലിയോയുടെ സംഗീതം അനിരുദ്ധാണ് ഒരുക്കുന്നത്. ഹിന്ദി, മലയാളം ഉള്‍പ്പടെ വിവിധ ഭാഷകളിലെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ALSO READ: ‘അബ്രഹാം ഓസ്ലർ’ റായ് ജയറാം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

കേരളത്തിലെ അഞ്ച് പ്രമുഖ വിതരണക്കമ്പനികള്‍ സിനിമയുടെ ചര്‍ച്ചയ്ക്കായി പങ്കെടുക്കുന്നുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തത്. ഈ ചര്‍ച്ചകളില്‍ നിലവില്‍ മുന്നിലുള്ളത് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണെന്നും ശ്രീധര്‍ പിള്ള വ്യക്തമാക്കിയിരുന്നു.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *