Breaking
Tue. Oct 14th, 2025

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘ബസൂക്ക’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് പ്രേക്ഷകര്‍

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘ബസൂക്ക’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് പ്രേക്ഷകര്‍. പോണി ടെയ്ല്‍ കെട്ടിയ മുടിയും കൂളിംഗ് ഗ്ലാസും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു ബുള്ളറ്റും മമ്മൂട്ടിക്കരികിലായി കാണാം. ക്രൈം ത്രില്ലറായി എത്താനൊരുങ്ങുന്ന ചിത്രം ഡിനോ ഡെന്നിസ് ആണ് സംവിധാനം ചെയ്യുന്നത്.‘ദ മെഗാസ്റ്റാര്‍ ഈസ് ബാക്ക്’ എന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

ALSO READ: കേരള റിലീസ് റൈറ്റ്‌സില്‍ റെക്കോഡിട്ട് വിജയ് ചിത്രം ‘ലിയോ’.

‘റോഷാക്ക്’ പോലെ പുതിയൊരു കണ്‍സെപ്റ്റ് അവതരിപ്പിക്കുന്ന സ്റ്റൈലിഷ് ചിത്രമാകും ബസൂക്ക എന്നാണ് പ്രേക്ഷകര്‍ അടക്കം ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെടുന്നത്.സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി.എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്.

ALSO READ: മീര ജാസ്മിന്‍ തെലുങ്കിൽ സമുദ്രക്കനികൊപ്പം: പുതിയ ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത്;

ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, ജഗദീഷ്, ഷറഫുദ്ദിന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ഡീന്‍ ഡെന്നിസ്, സ്ഫടികം ജോര്‍ജ്, ദിവ്യാ പിള്ള എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *