Breaking
Tue. Oct 14th, 2025

റെക്കോഡുകൾ വാരിക്കൂട്ടി വിജയ് – ലോകേഷ് ചിത്രം ലിയോ;

സൂപ്പര്‍ സ്റ്റാര്‍ ദളപതിയുടെയും സംവിധായകന്‍ ലോകേഷ് കനകരാജിന്റെയും സിനിമ ലിയോയ്ക്ക് വേണ്ടിയുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പിലാണ് ആരാധകര്‍. ഇരുവരുടെയും മുന്‍ ചിത്രമായ മാസ്റ്റര്‍ ബോക്‌സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്റര്‍ ആയതിനാല്‍ ചിത്രത്തിന് വലിയ ഹൈപ്പുമുണ്ട്. കൂടാതെ, ഈ ചിത്രം ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണെന്നുള്ള വാര്‍ത്തയും പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.

ALSO READ: കേരള റിലീസ് റൈറ്റ്‌സില്‍ റെക്കോഡിട്ട് വിജയ് ചിത്രം ‘ലിയോ’.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രി റിലീസ് ബിസിനസ്സുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് അത്ഭുതപ്പെടുത്തുന്നത്. ഡിജിറ്റല്‍, സാറ്റലൈറ്റ്, ഓഡിയോ അവകാശങ്ങള്‍ റെക്കോര്‍ഡ് വിലയ്ക്ക് വിറ്റുപോയതിന് പിന്നാലെ സിനിമയുടെ പ്രീ റിലീസ് കേരള അവകാശം 16കോടി രൂപയ്ക്കും വിദേശത്ത് 60 കോടി രൂപയ്ക്കും വാങ്ങി.തമിഴ്നാട് നിര്‍മ്മാതാക്കള്‍ക്ക് 100 കോടിയിലധികം നേടുമെന്ന് പ്രതീക്ഷിക്കുന്നു, തെലുങ്ക് സംസ്ഥാനങ്ങള്‍ക്ക് 20 കോടിയിലധികം ലഭിക്കും. കര്‍ണാടകയില്‍ നിന്നും ROI ല്‍ നിന്നും ഏകദേശം 25 കോടി രൂപയുടെ ബിസിനസ്സ് പ്രതീക്ഷിക്കുന്നു.

ALSO READ: മലൈക്കോട്ടൈ വാലിബൻ എത്തുന്നത് അച്ഛന്‍- മകന്‍ കോമ്പോയിലോ?

ഈ രീതിയില്‍ കണക്കാക്കിയാല്‍ 500 കോടി മാര്‍ക്കിനടുത്ത് ബിസിനസ്സ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിജയ്യ്ക്കൊപ്പം തൃഷയാണ് ഈ വിജയകരമായ കോംബോയുടെ തിരിച്ചുവരവ് സൂചിപ്പിക്കുന്നത്. അര്‍ജുന്‍ സര്‍ജ, പ്രിയ ആനന്ദ്, ഗൗതം മേനോന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍ തുടങ്ങി വലിയ താരനിര ലിയോയിലുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും ദി റൂട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്, അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കിയിരിക്കുന്നു. ഒക്ടോബര്‍ 19 ന് ലിയോ ലോകമെമ്പാടും റിലീസ് ചെയ്യും.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *