തമിഴ് നടൻ ശരത് കുമാറിനെയും അശോക് സെല്‍വനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഗ്നേഷ് രാജ സംവിധാനം ചെയ്ത പോര്‍ തൊഴില്‍ എന്ന ത്രില്ലര്‍ ചിത്രമാണ് കേരളത്തിലും ജനപ്രീതി നേടുന്നത്. ഇ 4 എക്സ്പെരിമെന്‍റ്സ് സഹനിര്‍മ്മാതാക്കളായ ചിത്രം തമിഴ്നാട്ടില്‍ വലിയ ഹിറ്റ് ആണ്. ജൂണ്‍ 9 ന് റിലീസ് ചെയ്യപ്പെട്ട സമയത്ത് ചിത്രം കേരളത്തിലെ 51 സ്ക്രീനുകളില്‍ മാത്രമാണ് എത്തിയതിരുന്നത്. എന്നാല്‍ പ്രധാന സെന്‍ററുകള്‍ അടക്കം മികച്ച പ്രതികരണം നേടിയതോടെ ഈ വെള്ളിയാഴ്ച കേരളത്തിലെ സ്ക്രീന്‍ കൌണ്ഡട് കൂട്ടുകയാണ് ചിത്രം.

ALSO READ: തിരക്കഥയിലില്ലാത്ത ലിപ് ലോക്ക് ചെയ്ത് രണ്‍ദീപ് ഹൂഡ; സെറ്റില്‍ നിന്നിറങ്ങി പോയി കാജല്‍ അഗര്‍വാള്‍.

ഈ വാരം 104 സ്ക്രീനുകളിലേക്ക് ചിത്രം പ്രദര്‍ശനം വ്യാപിപ്പിക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള കുറിക്കുന്നു. വലിയ താരപരിവേഷമില്ലാതെയെത്തിയ ഒരു തമിഴ് ചിത്രത്തെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇത്. അതേസമയം ആദ്യ 5 ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 1.05 കോടിയാണെന്നാണ് ലഭ്യമായ കണക്കുകള്‍. 2018 ന് ശേഷം കാര്യമായ റിലീസുകള്‍ ഇല്ലാതിരുന്നതും പോര്‍ തൊഴിലിന് കേരളത്തില്‍ ഗുണമായിട്ടുണ്ട്.നിഖില വിമല്‍ നായികയായ ചിത്രത്തില്‍ ശരത്ത് ബാബു, ഒ എ കെ സുന്ദര്‍, സുനില്‍ സുഖദ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അല്‍ഫ്രഡ് പ്രകാശിനൊപ്പം വിഗ്നേഷ് രാജയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കലൈയരസന്‍ ശിവാജിയാണ് ഛായാഗ്രഹണം.

ALSO READ: ‘ലിയോ’യില്‍ വീണ്ടും മലയാളി താരം.! പുതിയ റിപ്പോർട്ടുകൾ പുറത്ത്:

ശ്രീജിത്ത് സാരംഗം എഡിറ്റിംഗ്, സംഗീതം ജേക്സ് ബിജോയ്, എപ്ലോസ് എന്‍റര്‍ടെയ്ന്‍മെന്‍റ്, ഇ 4 എക്സ്പെരിമെന്‍റ്സ്, എപ്രിയസ് സ്റ്റുഡിയോ എന്നീ ബാനറുകളാണ് നിര്‍മ്മാണം. കേരളത്തിലെ റിലീസ് 51 സ്ക്രീനുകളില്‍, രണ്ടാം വാരം 104 സ്ക്രീനുകളിലേക്ക്; ‘പോര്‍ തൊഴില്‍’ ഇതുവരെ നേടിയത്

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *