ഇന്ത്യൻ വെബ് സീരിസില്‍ ടോപ്‌ലെസ് രംഗങ്ങളിൽ അഭിനയിച്ച നടി തമന്ന വിവാദത്തില്‍. ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം ആരംഭിച്ച ‘ജീ കര്‍ദാ’ എന്ന വെബ് സീരീസിലെ രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കു വഴിവച്ചത്.
also read: കേരളത്തിലെ 51 സ്ക്രീനുകളിൽ നിന്നും രണ്ടാം വാരം 104 സ്ക്രീനുകളിലേക്ക്; ‘പോര്‍ തൊഴില്‍’ മുന്നേറുന്നു:
ജൂൺ 15ന് റിലീസ് ചെയ്ത സീരിസിലെ നടിയുടെ ടോപ്‌ലെസ് രംഗങ്ങൾ ലീക്ക് ആയി സമൂഹമാധ്യമങ്ങളിൽ നിറയുകയുണ്ടായി. ചുംബനരംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കില്ലെന്ന് തമന്ന നേരത്തേ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.നടിയുടെ ഈ പരാമർശം ചൂണ്ടിക്കാട്ടിയാണ് ആരാധകരും വിമർശകരും രംഗത്തുവന്നത്. ഇങ്ങനെയൊരു രംഗത്തില്‍ അഭിനയിച്ചത് തങ്ങളെ നിരാശരാക്കി എന്നാണ് ആരാധകരും പറയുന്നത്.
ALSO READ: ‘ലിയോ’യില്‍ വീണ്ടും മലയാളി താരം.! പുതിയ റിപ്പോർട്ടുകൾ പുറത്ത്:
പഴയ നിലപാടില്‍നിന്നു പിന്നോട്ടുപോകാന്‍ എന്താണു പ്രേരിപ്പിച്ചതെന്ന ചോദ്യവും തമന്നയ്ക്ക് നേരെ ഉയരുന്നുണ്ട്.ഏഴ് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന വെബ് സീരീസാണ് ജീ കര്‍ദാ. ആഷിം ഗുലാട്ടി, സുഹൈല്‍ നയ്യാര്‍, അന്യാ സിങ്, ഹുസൈന്‍ ദലാല്‍, സയാന്‍ ബാനര്‍ജി, സംവേദന സുവല്‍ക്ക എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അരുണിമ ശര്‍മ സംവിധാനം ചെയ്ത ജീ കര്‍ദാ തമന്നയുടെ ആദ്യ വെബ് സീരീസ് കൂടിയാണ്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക