തനിക്ക് നേടാനുള്ള സ്വപ്നങ്ങളെല്ലാം നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് ബി ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ. ഇതിനോടകം കേരളത്തിലെ ഒട്ടുമിക്ക ജനങ്ങളുടേയും ഹൃദയത്തിൽ ഇടം പിടിച്ച് കഴിഞ്ഞു.
ഇപ്പോൾ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കാനുള്ള ഊർജം പകർന്ന് റോബിന്റെ വലംകൈയ്യായി ഭാവി വധു ആരതി പൊടിയും കട്ടക്ക് കൂടെയുണ്ട്. ഒരു അഭിമുഖത്തിൽ വെച്ച് അവിചാരിതമായി കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുമെന്നോ വിവാഹത്തിലേക്ക് നീങ്ങുമെന്നോ ആരും ചിന്തിച്ചിരുന്നില്ല.
‘ഒരുപാട് ആളുകൾ റോബിൻ ചേട്ടനെ ഇഷ്ടപ്പെടാനും തുടങ്ങി. ഇതൊക്കെ നടക്കുന്നുവെന്ന് അറിഞ്ഞപ്പോൾ എന്താ സംഭവം എന്ന് അറിയാനാണ് ഞങ്ങൾ വീഡിയോസ് നോക്കിയത്. റോബിൻ ചേട്ടൻ കാരണമാണ് ഇത്തവണത്തെ സീസൺ എല്ലാവരും കണ്ടത്.’
‘അതാണ് റിയാലിറ്റി. എന്റെ വീട്ടിൽ ആരും ബി ഗ് ബോസ് കണ്ടിരുന്നില്ല. ഞാനും ചേട്ടനും റിലേഷനിലായ ശേഷം എന്റെ അച്ഛന് ഒരുപാട് ഫോൺ കോളുകൾ വന്നിരുന്നു. എല്ലാവരും വിളിച്ച് കരയുകയായിരുന്നു.’
‘അച്ഛന് എന്താ സംഭവം എന്തിനാണ് ആളുകൾ കരയുന്നത് എന്നൊന്നും മനസിലായില്ല. ഞാനാണ് പിന്നെ അച്ഛന് കാര്യങ്ങൾ വീഡിയോയൊക്കെ കാണിച്ച് കൊടുത്ത് മനസിലാക്കിപ്പിച്ചത്. ടോമേട്ടനാണ് ഇന്റർവ്യൂവിന് എന്നെ കൂട്ടികൊണ്ടുപോയത്.’
‘ഒരു ഫോട്ടോ എടുക്കുക എന്നത് മാത്രമായിരുന്നു അന്ന് ഞാൻ ഉദ്ദേശിച്ചത്’ റോബിനുമായുള്ള സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയതിനെ കുറിച്ച് വിവരിച്ച് ആരതി പൊടി പറഞ്ഞു.