Breaking
Tue. Jan 6th, 2026

വടി വേലുവിൻ്റെ കരിയർ ബെസ്റ്റ് ‘മാമന്നൻ’; മികച്ച കളക്ഷൻ നേടി മുന്നേറുന്നു.

ഇന്ത്യൻ സിനിമയിൽ അടുത്തകാലത്ത് ഏറെ വിജയ ചിത്രങ്ങൾ സമ്മാനിച്ചത് തമിഴകമാണ്. കോളിവുഡിലെ റീലസുകളിൽ ബിഗ് ബജറ്റ് ചിത്രവും, ചെറിയ ചിത്രങ്ങളുമെല്ലാം വിജയം നേടുന്നുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ഓരാഴ്ചയിൽ ബോക്സോഫീസിൽ തരംഗം തീർത്ത തമിഴ് ചിത്രമാണ് മാമന്നൻ.

Read: ആരാധകരെ ആവേശത്തിലാക്കി സൂപ്പർ സ്റ്റാറിൻ്റെ ‘കാവാല’; ജയിലറിലെ ആദ്യ ഗാനം പുറത്തിറങ്ങി.

മാരി സെല്‍വരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ വേഷത്തിലെത്തിയ വടിവേലുവും, കിടിലൻ പ്രകടനവുമായെത്തിയ ഫഹദ് ഫാസിലും മത്സരിച്ച് അഭിനയിച്ചപ്പോൾ ചിത്രം പ്രേക്ഷക ഹൃദയം കീഴടക്കി. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് മികച്ച ഓപണിംഗ് ആയിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ സംസാരവിഷയം.ജൂണ്‍ 29 ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരു വാരം പൂര്‍ത്തിയാക്കുമ്പോല്‍ ഇതുവരെ നേടിയ കളക്ഷന്‍ 40 കോടി ആണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഉദയനിധി സ്റ്റാലിനും കീര്‍ത്തി സുരേഷും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉദയനിധിയുടെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷനുമാണ് ചിത്രം നേടിയത്.

Read: ഹൃത്വികും സബയും വിവാഹ ജീവിതത്തിലേകോ; റിപ്പോർട്ടുകൾ പുറത്ത്.

റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ഉദയനിധി സ്റ്റാലിന്‍ ആണ്. ചിത്രത്തിൽ വടിവേലു അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായ അതിവീരനായാണ് ഉദയ നിധി എത്തിയത്. രത്നവേലു എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലാല്‍, അഴകം പെരുമാള്‍, വിജയകുമാര്‍, സുനില്‍ റെഡ്ഡി, ഗീത കൈലാസം, രവീണ രവി, ടി എന്‍ ബി കതിര്‍, പത്മന്‍, രാമകൃഷ്ണന്‍, മദന്‍ ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *