“അദ്ദേഹത്തെ കണ്‍മുന്നില്‍ കണ്ടപ്പോള്‍ ഞാന്‍ വിറയ്ക്കുകയായിരുന്നു”; കമൽ ഹാസനൊപ്പം ജൂഡ് ആന്തണി.

‘2018’ ഇൻഡസ്ട്രി ഹിറ്റ് ആയതിന് പിന്നാലെ സൂപ്പര്‍ ഹിറ്റ് നിര്‍മ്മാതാക്കള്‍ക്കൊപ്പം സിനിമ ചെയ്യാനൊരുങ്ങുകയാണ് ജൂഡ് ആന്തണി. ലൈക പ്രൊഡക്ഷന്‍സുമായി കൈകോര്‍ത്ത വിവരം ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്‍ പങ്കുവച്ചിരുന്നു. മറ്റൊരു സന്തോഷ വാര്‍ത്ത കൂടി പങ്കുവച്ചിരിക്കുകയാണ് ജൂഡ് ആന്തണി ഇപ്പോള്‍.

Read: വടി വേലുവിൻ്റെ കരിയർ ബെസ്റ്റ് ‘മാമന്നൻ’; മികച്ച കളക്ഷൻ നേടി മുന്നേറുന്നു.

താന്‍ ജീവിതത്തില്‍ ഏറെ ആരാധിക്കുന്ന കമല്‍ ഹാസനെ നേരിട്ട് കാണാനായ സന്തോഷമാണ് ജൂഡ് പങ്കുവച്ചിരിക്കുന്നത്. കമല്‍ ഹാസനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് അദ്ദേഹത്തെ മുഖാമുഖം കണ്ടപ്പോള്‍ ശരിക്കും വിറയ്ക്കുകയായിരുവെന്ന് ജൂഡ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.”

എന്നെ സംവിധായകന്‍ എന്നോ അഭിനേതാവെന്നോ സിനിമാപ്രേമിയെന്നോ ആരെങ്കിലും വിളിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ഈ ബഹുമുഖ പ്രതിഭയാണ്.

Read: ആരാധകരെ ആവേശത്തിലാക്കി സൂപ്പർ സ്റ്റാറിൻ്റെ ‘കാവാല’; ജയിലറിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സ്‌ക്രീനിലും പുറത്തും ഈ മനുഷ്യന്റെ മാജിക് കണ്ടാണ് ഞാന്‍ വളര്‍ന്നത്.””സിനിമയുടെ ഈ സര്‍വവിജ്ഞാനകോശത്തെ കണ്ടുമുട്ടാന്‍ കഴിഞ്ഞത് ശരിക്കും ഭാഗ്യമാണ്. ഇന്നുവരെ എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യമാണിത്. അദ്ദേഹത്തെ അക്ഷരാര്‍ത്ഥത്തില്‍ കണ്‍മുന്നില്‍ കണ്ടപ്പോള്‍ ഞാന്‍ വിറയ്ക്കുകയായിരുന്നു” എന്നാണ് ജൂഡ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *