Breaking
Sun. Aug 31st, 2025

‘അവന്‍ ഒരുങ്ങുന്നു’; മലയാളത്തില്‍ വീണ്ടുമൊരു സൂപ്പര്‍ ഹീറോ വരുന്നു. ചിത്രം പങ്കുവെച്ച് രഞ്ജിത്ത് ശങ്കര്‍

‘മിന്നല്‍ മുരളി’ക്ക് ശേഷം മലയാളത്തില്‍ വീണ്ടുമൊരു സൂപ്പര്‍ ഹീറോ വരുന്നു. കഴിഞ്ഞ ദിവസം സംവിധാകന്‍ രഞ്ജിത്ത് ശങ്കര്‍ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. സൂപ്പര്‍ ഹീറോയുടെ ക്യാരക്ടര്‍ സ്‌കെച്ച് ആണ് ശ്രദ്ധ നേടുന്നത്. സൂപ്പര്‍ ഹീറോ എലമന്റുള്ള ഒരു ചിത്രമൊരുക്കാന്‍ പദ്ധതിയിടുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. ‘അവന്‍ ഒരുങ്ങുന്നു’ എന്ന ക്യാപ്‌നോടെ ആയിരുന്നു രഞ്ജിത്ത് ശങ്കര്‍ ചിത്രം പങ്കുവച്ചത്.

Read: വരുന്നത് വ്യാജ വാർത്തകൾ; ടിനു പാപ്പച്ചൻ സിനിമയിൽ ദുൽഖർ തന്നെ നായകൻ.

സൂപ്പര്‍ ഹീറോയുടെ ഈ ക്യാരക്ടര്‍ സ്‌കെച്ച് വൈറലായിരുന്നു. ക്യാരക്ടര്‍ സ്‌കെച്ചിലെ സൂപ്പര്‍ ഹീറോയുടെ നെഞ്ചില്‍ ‘ജി’ എന്ന അടയാളപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ സിനിമ മുഴുവനായും സൂപ്പര്‍ ഹീറോയുടേത് അല്ല എന്നാണ് രഞ്ജിത്ത് ശങ്കര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. സൂപ്പര്‍ ഹീറോ എന്ന് പറയുമ്പോള്‍ ഒരു മുഴുനീള സൂപ്പര്‍ ഹീറോ ചിത്രമല്ല. അങ്ങനെ ഒരു കണ്‍വെന്‍ഷണല്‍ സൂപ്പര്‍ ഹീറോയെ അല്ല ഉദ്ദേശിക്കുന്നത്.സൂപ്പര്‍ ഹീറോ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സിനിമ എന്ന് മാത്രം. സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുന്നു എന്നാണ് രഞ്ജിത്ത് ശങ്കര്‍ പറയുന്നത്.

Read: “അദ്ദേഹത്തെ കണ്‍മുന്നില്‍ കണ്ടപ്പോള്‍ ഞാന്‍ വിറയ്ക്കുകയായിരുന്നു”; കമൽ ഹാസനൊപ്പം ജൂഡ് ആന്തണി.

‘മിന്നല്‍ മുരളി’ക്ക് ശേഷം മലയാളത്തില്‍ എത്തുന്ന രണ്ടാമത്തെ സൂപ്പര്‍ ഹീറോ ചിത്രമാണിത്. അതേസമയം, രഞ്ജിത്ത് ശങ്കറിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത് ‘4 ഇയേഴ്‌സ്’ എന്ന ചിത്രമായിരുന്നു. സര്‍ജാനോ ഖാലിദ്, പ്രിയ പ്രകാശ് വാര്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം തിയേറ്ററില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ തന്നെ അടുത്ത പടം ഗംഭീരമാക്കാന്‍ ഒരുങ്ങുകയാണ് രഞ്ജിത്ത് ശങ്കര്‍.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *