തല അജിത്തിന്റെ പുതിയ ചിത്രം ‘വിടാമുയർച്ചി’യിൽ തൃഷ നായികയായി എത്തുമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിനായി തൃഷ കരാർ ഒപ്പിട്ടുവെന്നാണ് വിവരങ്ങൾ. സംഭവത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയർച്ചി’ നിർമിക്കുന്നത് ലെെക്ക പ്രൊഡക്ഷൻസാണ്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.
അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണിത്.അജിത്തിനൊപ്പം നിരവധി ചിത്രങ്ങളിൽ തൃഷ അഭിനയിച്ചിട്ടുണ്ട്. 2015-ൽ പുറത്തിറങ്ങിയ ‘എന്നെെ അറിന്താലി’ലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. വിജയ് നായകനായെത്തുന്ന ലിയോയിലും തൃഷയാണ് നായിക.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 19-ന് റിലീസ് ചെയ്യും.അതേസമയം, എച്ച്.വിനോദിന്റെ സംവിധാനത്തിലൊരുങ്ങിയ തുനിവാണ് അജിത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ‘വലിമൈ’ എന്ന ചിത്രത്തിന് ശേഷം എച്ച്.വിനോദും അജിത്തും ഒന്നിച്ച ചിത്രമാണിത്. മഞ്ജു വാര്യരാണ് തുനിവിൽ നായികയായെത്തിയത്. സമുദ്രക്കനി, വീര, ജോൺ കൊക്കൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങൾ.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക