Breaking
Tue. Oct 14th, 2025

എമ്പുരാൻ ഉടനെ വരുന്നു; അപ്ഡേറ്റ് പുറത്തുവിട്ട് ഇന്ദ്രജിത്ത്.

മോളിവുഡ് ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ലൂസിഫറിൻ്റെ രണ്ടാം ഭാഗത്തിന്റെ വരവറിയിച്ച് നടൻ ഇന്ദ്രജിത്ത് സുകുമാരൻ. എമ്പുരാൻ ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്. ഇതിനെ സംബന്ധിച്ച് തനിക്ക് അറിയിപ്പ് കിട്ടിയെന്നും, മലയാളത്തിലെ ഏറ്റവും വലിയ സിനിമയായിരിക്കും എമ്പുരാനെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

Read: ‘സേനാപതി’ വീണ്ടും; ഇന്ത്യന്‍ 2 പോസ്റ്റര്‍ പുറത്തുവിട്ട് ഷങ്കര്‍

‘എമ്പുരാന്‍ ഈ വര്‍ഷം തുടങ്ങും, എനിക്ക് ഇന്നലെ ഒരു അറിയിപ്പ് ലഭിച്ചു, മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമ ആയിരിക്കും എമ്പുരാന്‍ എന്നാണ് വിശ്വസിക്കുന്നത്. ഞങ്ങള്‍ എല്ലാം ആ സിനിമയില്‍ ഉറ്റുനോക്കുന്നുണ്ട്. ലൂസിഫറിനേക്കാള്‍ മുകളില്‍ നില്‍ക്കുമെന്നാണ് കരുതുന്നത്,’ ഇന്ദ്രജിത്ത് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം, കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന സനൽ ദേവൻ സംവിധാനം ചെയ്ത ചിത്രമാണ് ഇന്ദ്രജിത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

Read: ദളിത് വിരുദ്ധ പഴഞ്ചൊല്ല്; കന്നഡ നടന്‍ ഉപേന്ദ്രയ്ക്ക് നേരെ വ്യാപക പ്രതിഷേധം.

ഇന്ദ്രജിത്ത് നൈല ഉഷ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ പ്രകാശ് രാജ്, ബാബുരാജ്, സരയൂ മോഹന്‍, ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *