ദളപതി വിജയ്‌ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് മന്‍സൂര്‍ അലിഖാന്‍. ആദ്യ കാലത്ത് ക്രൂരനായ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് കോമഡി റോളുകളിലും എത്തി. ‘ലിയോ’ (leo) യില്‍ 27 വര്‍ഷത്തിന് ശേഷമാണ് വിജയ്‌ക്കൊപ്പം മന്‍സൂര്‍ അലിഖാന്‍ അഭിനയിക്കാനൊരുങ്ങുന്നത്.
Read: കേരളത്തിൽ ‘ലിയോ’യുടെ ആവേശത്തിന് തുടക്കമിട്ടു; ഫാൻസ് ഷോ ടിക്കറ്റ് ലോഞ്ച് ചെയ്ത് നിവിൻ പോളി.
വിജയ്യുടെ ആദ്യ കാലത്തെ കുറിച്ച് പറഞ്ഞ മന്‍സൂറിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തങ്ങളുടെ പ്രതിഫലത്തെ കുറിച്ച് പറഞ്ഞാണ് മന്‍സൂര്‍ സംസാരിക്കുന്നത്. ”സത്യം പറഞ്ഞാല്‍, അന്നൊരു ചിത്രത്തിന് എനിക്ക് 4 ലക്ഷം രൂപയും വിജയ്ക്ക് 2 ലക്ഷം രൂപയുമായിരുന്നു പ്രതിഫലം.””അദ്ദേഹത്തിന്റെ പ്രയത്‌നം കൊണ്ട് മാത്രമാണ് ആ ഘട്ടത്തില്‍ നിന്നൊക്കെ അദ്ദേഹം ഉയര്‍ന്നുവന്നത്. വിജയ്‌യെ സംബന്ധിച്ചിടത്തോളം സിനിമയാണ് എല്ലാം. ഒരു നൃത്ത ചുവടുകള്‍ക്കായി അദ്ദേഹം 40 ടേക്കുകള്‍ വരെ പോകുന്നു.
Read: എമ്പുരാൻ ഉടനെ വരുന്നു; അപ്ഡേറ്റ് പുറത്തുവിട്ട് ഇന്ദ്രജിത്ത്.
ഞാന്‍ ആയിരുന്നെങ്കില്‍ രണ്ടു പ്രാവശ്യം നൃത്തം ചെയ്യുമായിരുന്നു.””എന്നെക്കൊണ്ട് ഇത്രയേ ചെയ്യാന്‍ കഴിയൂ എന്ന് പറഞ്ഞ് പോകുമായിരുന്നു. എന്നാല്‍ വിജയ് ഇത്രയും സമയം ചെലവഴിക്കുന്നത് ഒരൊറ്റ ഷോട്ടിന് വേണ്ടിയാണ്. സീന്‍ ബൈ സീനായിട്ടാണ് ലിയോ അവര്‍ മേക്ക് ചെയ്തത്” എന്നാണ് മന്‍സൂര്‍ അലിഖാന്‍ പറയുന്നത്. അതേസമയം, ലോകേഷിന്റെ ‘കൈതി’ സിനിമയില്‍ അഭിനയിക്കാത്തതിനെ കുറിച്ചും മന്‍സൂര്‍ വ്യക്തമാക്കി. ”കൈതിയുടെ നിര്‍മ്മാതാവ് എസ് ആര്‍ പ്രഭുവിനെ കാണാനാണ് എന്നോട് പറഞ്ഞത്. ഞാന്‍ ആ വേഷം ചെയ്യണമെന്ന് ലോകേഷ് പറഞ്ഞിരുന്നു.”
”പക്ഷ, അവസരം വന്നപ്പോള്‍ എന്നെ അറസ്റ്റ് ചെയ്ത് പുഴല്‍ ജയിലിലേക്ക് അയച്ചു. വ്യക്തമായ കാരണങ്ങള്‍ ഉള്ളതു കൊണ്ട് അവര്‍ക്ക് ഇക്കാര്യം പറയാനാകുമായിരുന്നില്ല” എന്നാണ് മന്‍സൂര്‍ പറയുന്നത്.
Read: ‘സേനാപതി’ വീണ്ടും; ഇന്ത്യന്‍ 2 പോസ്റ്റര്‍ പുറത്തുവിട്ട് ഷങ്കര്‍
ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് 2018ല്‍ ആയിരുന്നു നടനെ അറസ്റ്റ് ചെയ്തത്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക