Breaking
Fri. Aug 1st, 2025

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ യുവനടൻ കവിൻ വിവാഹിതനായി.

കോളിവുഡിലെ യുവനടൻ കവിൻ വിവാഹിതനായി. മോണിക്കാ ഡേവിഡ് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഒരു സ്വകാര്യ സ്കൂളിൽ ജോലിചെയ്യുകയാണ് മോണിക്ക. ഞായറാഴ്ച ചെന്നൈയിൽ വച്ചായിരുന്നു ചടങ്ങുകൾ.

Read: തുടർച്ചയായി പരാജയങ്ങൾ; സൂപ്പർ താരങ്ങൾ ചിത്രങ്ങൾക്ക് നൂറ് കോടി നഷ്ടമായി നിർമാതാവ്.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ലളിതമായിരുന്നു ചടങ്ങുകൾ. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ കവിൻ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു സ്മൈലിയാണ് ചിത്രങ്ങൾക്കൊപ്പം കവിൻ നൽകിയത്.

Read: തമിഴ് ജനതയെ നാണം കെടുത്തി, പ്രവര്‍ത്തി അങ്ങേയറ്റം മോശമായി പോയി; രജിനികാന്തിനെതിരേ രൂക്ഷ വിമശനം

കനാ കാണും കാലങ്ങൾ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് കവിൻ അഭിനയരംഗത്തെത്തുന്നത്. 2017-ൽ സത്രിയൻ എന്ന ചിത്രത്തിലൂടെ ബിഗ്സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചു. ഈ വർഷം പുറത്തിറങ്ങിയ ഡാഡ എന്ന ചിത്രം തമിഴ്നാട്ടിൽ സൂപ്പർഹിറ്റായിരുന്നു. നൃത്തസംവിധായകൻ സതീഷ് സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് കവിൻ നായകനായി അണിയറയിലുള്ളത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *