വമ്പൻ ഹൈപ്പിൽ എത്തുന്ന ദുൽഖർ ചിത്രം, സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ആദ്യചിത്രം, നീണ്ട താരനിര, റിലീസിന് മുന്നേ തരംഗമായ പശ്ചാത്തലസംഗീതം തുടങ്ങി പ്രേക്ഷകരെ കാത്തിരിപ്പിക്കാൻ പോന്ന ഒരുപാട് ഘടകങ്ങളുണ്ടായിരുന്നു കിംഗ് ഓഫ് കൊത്തയ്ക്ക്.

ആ കാത്തിരിപ്പിന് ഇപ്പോൾ അറുതിയായിരിക്കുന്നു. കൊത്തയുടെ രാജാവ് തന്റെ വരവ് രാജകീയമാക്കുക തന്നെ ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് മാലിന്യപ്പറമ്പായിരുന്ന ഒരിടം കൊത്ത എന്ന രക്തം പുരണ്ട നാടായി മാറുന്നതും ആ നാട്ടിലെ പിൻതലമുറകളും രക്തഗന്ധമുള്ള പാതയിലൂടെ ജീവിതം തള്ളിനീക്കാൻ നിർബന്ധിതരാവുന്നതുമാണ് അടിസ്ഥാനപരമായി കിംഗ് ഓഫ് കൊത്തയുടെ പ്രമേയം. തൊണ്ണൂറുകളുടെ മധ്യമാണ് കഥാപശ്ചാത്തലം. ഈ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ കുറേനാളുകൾക്ക് ശേഷം മലയാളത്തിൽ വന്ന ഗ്യാങ്സ്റ്റർ ഡ്രാമാ ചിത്രംകൂടിയാണ് കിംഗ് ഓഫ് കൊത്ത.
Read: “നാ കേട്ടേൻ, അവര് കൊടുത്തിട്ടാർ”; സൂപ്പർ സ്റ്റാറിൻ്റെ കണ്ണട സ്വന്തമാക്കി ജാഫർ സാദിഖ്
പേര് സൂചിപ്പിക്കുന്നതുപോലെ കൊത്ത എന്ന നാട്ടിലെ കിരീടം വെയ്ക്കാത്ത രാജാവിനേക്കുറിച്ചാണ് ചിത്രം പറയുന്നത്. തുടക്കം മുതലേ തന്നെ ഈ കഥാപാത്രത്തെ മറ്റുകഥാപാത്രങ്ങളുടെ കണ്ണിലൂടെ കാണിക്കാനാണ് സംവിധായകനും തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രനും കാണിക്കുന്നത്. രാജു എന്ന കഥാപാത്രത്തേ നേരിട്ട് സ്ക്രീനിൽ അവതരിപ്പിക്കാതെ മറ്റുകഥാപാത്രങ്ങളിലൂടെ അവർക്ക് ആരായിരുന്നു അല്ലെങ്കിൽ അവരുടെ ജീവിതത്തിൽ രാജു എന്ത് സ്വാധീനമാണ് ചെലുത്തിയത് എന്നതിനാണ് ഊന്നൽ നൽകിയിരിക്കുന്നത്. അതിനുശേഷമാണ് കൊത്തയിലെ രാജാവിന്റെ വരവ്. ഇങ്ങനെ അവതരിപ്പിച്ചതിന് ഉദ്ദേശം രണ്ടായിരിക്കാം.
Read: റിലീസ് തീയതിയില്‍ വീണ്ടും ട്വിസ്റ്റ്; വാലിബനു മുമ്പേ ബറോസ് എത്തും
ഒന്ന് രാജു എന്ന കഥാപാത്രം എന്താണെന്ന് വ്യക്തമായി പറയുക. രണ്ട് മറ്റുപ്രധാനകഥാപാത്രങ്ങളെ പരിചയപ്പെടുത്തുക. ഇതിൽ രണ്ടിലും സംവിധായകനും തിരക്കഥാകൃത്തും വിജയിച്ചിട്ടുണ്ട്.ഗ്യാങ്സ്റ്റർ കഥയാണെങ്കിലും ബന്ധങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് ചിത്രം മുന്നോട്ടുപോകുന്നത്. കൊത്ത രാജുവും കണ്ണനും ടോണിയുമടങ്ങുന്ന സംഘം തമ്മിലുള്ള ബന്ധമാണ് അതിൽ പ്രധാനം. കുടുംബം, സൗഹൃദം, പ്രണയം, സംഘർഷം തുടങ്ങി ഏത് ഘടകമെടുത്താലും തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം രാജു എന്ന കഥാപാത്രത്തിലാണ്. എല്ലാവരുമുണ്ടെങ്കിലും ഒറ്റപ്പെടൽ ഉള്ളിലൊളിപ്പിച്ചവനാണ് രാജു. അയാൾക്കൊരു നിയമമുണ്ട്.
Read: ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ യുവനടൻ കവിൻ വിവാഹിതനായി.
ആ നിയമം ലംഘിക്കാൻ ഒരുവൻ തുനിഞ്ഞിറങ്ങിയാൽ എന്ത് സംഭവിക്കുമെന്നാണ് ചിത്രം പറയുന്നത്.ചിത്രത്തിലെ കഥാപാത്ര നിർമിതി എടുത്തുപറയേണ്ട ഘടകമാണ്. ഒരു കഥാപാത്രം പോലും അനാവശ്യമെന്ന് ചൂണ്ടിക്കാണിക്കാനില്ല. ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ വ്യക്തിത്വവും കടമയുമുണ്ട് കഥാഗതിയിൽ. എതിർചേരിയിലാണെങ്കിലും സൗഹൃദത്തിന്റേതായ കഥപറയാനുണ്ട് ദുൽഖറും ഷബീറും അവതരിപ്പിച്ച രാജുവിനും കണ്ണനും. സിനിമയെ സജീവമാക്കി നിർത്തുന്നതും ഇരുവരുടേയും ഈ ബന്ധമാണ്. ഭൂതകാലത്തിൽ താൻ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഭാരംപേറി ഒതുങ്ങി ജീവിക്കുന്നയാളാണ് ഷമ്മി തിലകന്റെ കൊത്ത രവി. ചെമ്പൻ വിനോദിന്റെ രഞ്ജിത്ത് ആകട്ടെ ഗുണ്ടയാണെങ്കിലും ഉള്ളിൽ അല്പം ഭയംകൊണ്ടുനടക്കുന്നുണ്ട്.
Read: തമിഴ് ജനതയെ നാണം കെടുത്തി, പ്രവര്‍ത്തി അങ്ങേയറ്റം മോശമായി പോയി; രജിനികാന്തിനെതിരേ രൂക്ഷ വിമശനം
താര, മഞ്ജു, മാലതി, കുട്ടിക്കാളി എന്നിങ്ങനെയുള്ള ശക്തമായ സ്ത്രീകഥാപാത്രങ്ങൾക്കും ചിത്രത്തിൽ ഇടമുണ്ട്. പ്രണയത്തിന്റെയും വേർപാടിന്റെയും മുഖമാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച താരയ്ക്കെങ്കിൽ മഞ്ജുവിലേക്കെത്തുമ്പോൾ അത് പ്രതികാരമാവുന്നു. നിസ്സഹായതയാണ് ശാന്തികൃഷ്ണ അവതരിപ്പിച്ച മാലതിയുടേയും കുട്ടിക്കാളിയെ അവതരിപ്പിച്ച സജിതാ മഠത്തിലിന്റെയും മുഖം.പോലീസ് വേഷത്തിലൂടെ കയ്യടക്കം നിറഞ്ഞ പ്രകടനവുമായി പ്രസന്നയും ഗോകുൽ സുരേഷ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗോകുലിന്റെ ചില രംഗങ്ങൾ പലപ്പോഴും അച്ഛൻ സുരേഷ് ഗോപിയെ ഓർമിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് ശബ്ദം, രൂപം, പോലീസ് യൂണിഫോം എന്നിവ ഒത്തുവരുമ്പോൾ. ശരൺ, സെന്തിൽ കൃഷ്ണ, രാജേഷ് ശർമ, ഗോവിന്ദ് കൃഷ്ണ, ടി.ജി. രവി, അനിഖ എന്നിവരും അവരവരുടെ ഭാഗങ്ങൾ മികച്ചതാക്കി.
https://youtu.be/dljEVygvwG8?si=OpiptWf3s7q7v-GH
ജേക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതവും രാജശേഖർ, മഹേഷ് മാത്യൂ എന്നിവർ ഒരുക്കിയ ആക്ഷൻ രംഗങ്ങളുമില്ലാതെ കിംഗ് ഓഫ് കൊത്ത പൂർണമാവില്ല. നിർണായക രംഗങ്ങളിലെല്ലാം ചിത്രത്തെ മറ്റൊരുതലത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നതിൽ ജേക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതം വഹിക്കുന്ന പങ്ക് ചെറുതല്ല. കെ.ജി.എഫ് ചിത്രങ്ങളിൽ നായകനെ എലിവേറ്റ് ചെയ്തുനിർത്തുന്നതിൽ സംഗീതത്തിന് എത്ര പ്രാധാന്യമുണ്ടോ അതേരീതിയിലാണ് കിംഗ് ഓഫ് കൊത്തയിലെ പശ്ചാത്തലസംഗീതവും ജേക്സ് ഒരുക്കിയിരിക്കുന്നത്.
Read: എമ്പുരാൻ ഉടനെ വരുന്നു; അപ്ഡേറ്റ് പുറത്തുവിട്ട് ഇന്ദ്രജിത്ത്.
നിമീഷ് രവിയുടെ ഛായാഗ്രഹണവും മികച്ചതായി.ഒരു ഗ്യാങ്സ്റ്റർ ചിത്രം എന്നതിലുപരി സൗഹൃദത്തിന്റെ വിവിധ ഭാവങ്ങളാണ് കിംഗ് ഓഫ് കൊത്ത കാട്ടിത്തരുന്നത്. അതിന് മേമ്പൊടിയാവുന്നതാകട്ടെ രക്തവും സംഘർഷവുമാണെന്നുമാത്രം. മലയാളത്തിൽ ഏറെക്കാലത്തിനുശേഷം വന്ന മാസ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ കൂടിയാണ് കിംഗ് ഓഫ് കൊത്ത. നായകന്റെ രാജകീയമായ ആട്ടം കാണാൻ ടിക്കറ്റെടുക്കാം കിംഗ് ഓഫ് കൊത്തയ്ക്ക്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക