Breaking
Sat. Aug 16th, 2025

ആവേശമായി ‘ആവേശം’ ലുക്ക്; ‘ഫഫാ’ ലൊക്കേഷൻ ചിത്രം വൈറൽ

മലയാളത്തിൻ്റെ സ്വന്തം ഫഹദ് ഫാസിൽ നായകനായി എത്തുന്ന പുതിയ ചിത്രം ആവേശത്തിലെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്. സൂപ്പർഹിറ്റായി മാറിയ രോമാഞ്ചത്തിന്റെ സംവിധായകൻ ജിത്തു മാധവനാണ് ആവേശം ഒരുക്കുന്നത്. ചിത്രത്തിൽ ഗുണ്ടാ നേതാവിന്റെ റോളിലാണ് ഫഹദ് ഫാസിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഫഹദിന്റെ ആവേശം ലുക്ക്.

Read: ദേശീയ പുരസ്‌കാരം വാങ്ങുന്ന ആദ്യ തെലുങ്ക് നടൻ; പൊട്ടിക്കരഞ്ഞ് അല്ലു അർജുൻ

പക്കാ ഗുണ്ട ലുക്കിലാണ് ഫഹദിനെ ചിത്രങ്ങളിൽ കാണുന്നത്. കറുത്ത വേഷവും വെള്ളി ആഭരണങ്ങളും കൂളിങ് ഗ്ലാസും അണിഞ്ഞാണ് താരം എത്തുന്നത്. കട്ടി മീശയും നീട്ടി വളർത്തിയ കൃതാവുമാണ് ഫഹദിന്റെ ലുക്ക് വ്യ‌ത്യസ്തമാക്കുന്നുണ്ട്. ഒരു കൂട്ടം ഗുണ്ടകളേയും താരത്തിനൊപ്പം കാണാം.

രോമാഞ്ചം സിനിമയിലൂെട ശ്രദ്ധേയനായ സജിൻ ഗോപുവും കൂട്ടത്തിലുണ്ട്. ബംഗളൂരു പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Read: കൊത്തയുടെ രാജാവ് വരവറിയിച്ചു; കിംഗ് ഓഫ് കൊത്ത റിവ്യൂ.

കോമഡി എന്‍റര്‍ടെയിനര്‍ സ്വഭാവത്തില്‍ ക്യാമ്പസ് പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകനായ ജിത്തു മാധവന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. സമീര്‍ താഹിര്‍ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *