സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തിയ ജയിലർ സിനിമയിലെ രംഗത്തിൽ നിന്നു ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരിന്റെ ജേഴ്സി ഒഴിവാക്കണമെന്നു ഡൽഹി ഹൈക്കോടതി ഉത്തരവ്. സെപ്റ്റംബർ ഒന്ന് മുതൽ ജേഴ്സി സിനിമയിൽ ഇല്ലെന്നു ഉറപ്പു വരുത്തണമെന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് കോടതി നിർദ്ദേശം നൽകി.
Read: എൻ്റെ ഡേറ്റിംഗ് നിയമങ്ങൾ തമന്നയ്ക്കായി മാറ്റി- വിജയ് വർമ്മ; തുറന്നുപറയുന്നു.
ടീമിന്റെ ജേഴ്സി സിനിമയിൽ നിന്ദ്യമായി ഉപയോഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസ് പ്രതിഭ എം സിങാണ് ഉത്തരവിട്ടത്. തങ്ങളുടെ ജേഴ്സി ഉപയോഗിച്ച് ചിത്രത്തിൽ നെഗറ്റീവ് സന്ദേശം നൽകുന്നുവെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ചിത്രത്തിൽ ക്വട്ടേഷൻ കൊലയാളി ആർസിബി ജേഴ്സിയണിഞ്ഞു ഒരു സ്ത്രീയെ അപകീർത്തികരവും സ്ത്രീ വിരുദ്ധവുമായ പ്രസ്താവനകൾ നടത്തുന്നതായും ഹർജിയിൽ പറയുന്നു.
Read: ആവേശമായി ‘ആവേശം’ ലുക്ക്; ‘ഫഫാ’ ലൊക്കേഷൻ ചിത്രം വൈറൽ
ജേഴ്സി ഉപയോഗിച്ചുള്ള നെഗറ്റീവ് ചിത്രീകരണം തങ്ങളുടെ ബ്രാൻഡ് ഇമേജിനും സമത്വ ചിന്താഗതിക്കും കോട്ടം ചെയ്യുന്നതാണെന്നും ടീം വാദിച്ചു. ആർസിബി ജേഴ്സിയാണെന്നു തിരിച്ചറിയാൻ സാധിക്കാത്ത തരത്തിൽ രംഗത്തിൽ മാറ്റം വരുത്താമെന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയിൽ സമ്മതിച്ചു. സെപ്റ്റംബർ ഒന്നിനു മുൻപ് തന്നെ ആർസിബി ജേഴ്സിയിലെ നിലവിലെ പ്രഥാമിക നിറങ്ങളും ബ്രാൻഡിങ് ഘടകങ്ങളും മാറ്റുമെന്നു അവർ തർക്ക പരിഹാരത്തിന്റെ ഭാഗമായി സമ്മതിച്ചു.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക