ബോക്‌സ്‌ ഓഫീസിൽ വമ്പൻ ഹിറ്റായിരുന്ന ക്രൈം ത്രില്ലർ ‘തനി ഒരുവൻ’ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ജയം രവി, അരവിന്ദ് സ്വാമി, നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി 2015ൽ പുറത്തുവന്ന ചിത്രമാണ് ‘തനി ഒരുവൻ’. മോഹൻ രാജ സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രം എജിഎസ് എന്റർടൈൻമെന്റാണ് നിർമിക്കുന്നത്.

Read: വിജയ്‌യുടെ മകൻ ജേസൺ സംവിധായകനാകുന്നു; നിർമാണം ലൈക്ക പ്രൊഡക്ഷൻസ്

‘തനി ഒരുവൻ 2’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രമോ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സംവിധായകൻ മോഹൻ രാജയും നായകൻ മിത്രനെ അവതരിപ്പിക്കുന്ന ജയം രവിയുമാണ് പ്രമോയിൽ പ്രത്യക്ഷപ്പെടുന്നത്. ‘ഞാനെന്താണ് എന്റെ ശത്രുവിനെ തേടി പോവാത്തതെന്ന് മിത്രൻ ചോദിക്കുമ്പോൾ ഈ കഥയിൽ വില്ലൻ നിന്നെ തേടി വരു’മെന്ന് സംവിധായകൻ പറയുന്നിടത്ത് വിഡിയോ അവസാനിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ പ്രമോയ്‌ക്ക് ലഭിക്കുന്നത്.

Read: ക്ളീൻ ഷേവിൽ പൃഥ്വി, കട്ടതാടി വെച്ച് ഇന്ദ്രജിത്ത്; ഓണം ആഘോഷിച്ച് താര കുടുംബം

2024ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. നയൻതാര തന്നെയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ മറ്റ് താരങ്ങളെ പിന്നീട് പ്രഖ്യാപിക്കും. ആദ്യ ഭാഗം പോലെ ശക്തനായ ഒരു വില്ലനെയാണ് രണ്ടാം ഭാഗത്തിലും ആരാധകർ പ്രതീക്ഷിക്കുന്നത്. മലയാളത്തിൽ നിന്നും മമ്മൂട്ടിയായിരിക്കും ചിത്രത്തിൽ വില്ലനായി എത്തുക എന്നൊരു അഭ്യൂഹവും അണിയറയിലുണ്ട്. നീരവ് ഷായാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് സാം സി എസ് ആണ്.

https://youtu.be/U3vBNFPZYCY?si=wclI90vRT9iYqbZy

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *