ദളപതി വിജയ് നായകനാകുന്ന ലോകേഷ് ചിത്രം ‘ലിയോ’യിലെ രണ്ടാം ഗാനം ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ. സെപ്റ്റംബർ 19-ന് ഗാനം പുറത്തിറങ്ങുമെന്നാണ് വിവരങ്ങൾ. സെപ്റ്റംബറിൽ മലേഷ്യയിൽ വെച്ച് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഉണ്ടാവുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നും സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

Read: രജനിക്കും, നെൽസണും പുറമേ അനിരുദ്ധിനും കാർ സമ്മാനിച്ച് നിർമാതാവ്

അനിരുദ്ധ് ആണ് ചിത്രത്തിലെ സംഗീതം നിർവഹിക്കുന്നത്. ആയിരത്തോളം നർത്തകർ അണിനിരന്ന ചിത്രത്തിലെ ആദ്യ ഗാനം ‘നാ റെഡി’ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. വിഷ്ണു എടവൻ രചിച്ച ഗാനം വിജയ് ആണ് ആലപിച്ചത്. സോണി മ്യൂസിക് എന്റർടൈൻമെന്റിന്റെ ലേബലിലാണ് ഗാനം പുറത്തിറങ്ങിയത്. രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് ആണെന്നാണ് വിവരങ്ങൾ. ചിത്രത്തിൽ രണ്ടുഗാനങ്ങൾ മാത്രമേ ഉള്ളൂവെന്നും സൂചനയുണ്ട്.ലിയോയിലെ പുതിയ ഗാനത്തിനായി ഏറെ നാളായി ആരാധകർ കാത്തിരിക്കുകയാണ്. പുതിയ ഗാനം റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ് ടാഗ് ക്യാമ്പെയ്നുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

Read: ജവാൻ ആദ്യ ദിവസത്തെ ആദ്യ ഷോയ്ക്കായി തിയറ്റർ മുഴുവനായി ബുക്ക് ചെയ്ത് ഫുഡ് വ്ലോഗർ

ഒക്ടോബർ 19-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.വിജയ്ക്ക് പുറമേ സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അർജുൻ, മൻസൂർ അലി ഖാൻ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ലിയോയുടെ രചന നിർവഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. വാരിസിനും മാസ്റ്ററിനും ശേഷം സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമാണ് ലിയോ.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You missed