മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഹൊറർ ചിത്രം ‘ഭ്രമയുഗ’ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ദുർമന്ത്രവാദിയായാണ് മമ്മൂട്ടി എത്തുന്നത്. നടന്റെ വേറിട്ട ലുക്കിലുള്ള പോസ്റ്റർ ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയമായിരിക്കും ‘ഭ്രമയുഗ’ത്തിന്റെ റിലീസ്.
Read: ‘ലിയോ’യിലെ രണ്ടാം ഗാനം ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ.
‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.
Read: ജവാൻ ആദ്യ ദിവസത്തെ ആദ്യ ഷോയ്ക്കായി തിയറ്റർ മുഴുവനായി ബുക്ക് ചെയ്ത് ഫുഡ് വ്ലോഗർ
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയമായിരിക്കും ‘ഭ്രമയുഗ’ത്തിന്റെ റിലീസ്. കൊച്ചിയും ഒറ്റപ്പാലവുമാണ് ‘ഭ്രമയുഗ’ത്തിന്റെ പ്രധാന ലൊക്കേഷനുകൾ. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ഷെഹനാദ് ജലാൽ ആണ് ഛായാഗ്രഹണം. എഡിറ്റിങ്: ഷഫീക്ക് മുഹമ്മദ് അലി. ക്രിസ്റ്റോ സേവ്യർ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.
കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക