Breaking
Wed. May 20th, 2026

തിയറ്ററില്‍ എത്തി മണിക്കൂറുകള്‍ക്ക് പിന്നാലെ ജവാൻ ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍.

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലാണ് കിംഗ് ഖാൻ ഷാരുഖ് ഖാന്‍ നായകനായി എത്തിയ ജവാൻ തിയറ്ററില്‍ എത്തിയത്. ചിത്രം പക്കാ എന്റര്‍ടെയ്‌നറാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിയറ്ററില്‍ എത്തി മണിക്കൂറുകള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുകയാണ്.

Read: ലോകേഷിന് ഷാരൂഖിൻ്റെ മറുപടി; ഏറ്റെടുത്ത് ആരാധകർ.

ടോറന്റ്, തമിഴ് റോക്കേഴ്‌സ്, ടെലഗ്രാം തുടങ്ങിയവയിലാണ് വ്യാജ ജവാന്‍ എത്തിയത്. ആദ്യ ദിവസം തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങിയത് കളക്ഷനെ ബാധിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്.

Read: മമ്മൂട്ടിയുടെ ഹൊറർ ചിത്രം ഭ്രമയുഗ’ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്.

വിജയ് സേതുപതിയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഹൗസ് ഫുള്‍ ആയാണ് തിയറ്ററില്‍ മുന്നേറുന്നത്.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *