സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായി എത്തിയ ജയിലർ വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. നെൽസൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിനായകനാണ് വില്ലൻ വേഷത്തിൽ എത്തിയത്.

Read: തിയറ്ററില്‍ എത്തി മണിക്കൂറുകള്‍ക്ക് പിന്നാലെ ജവാൻ ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍.

വർമൻ എന്ന കൊടും ക്രൂര വില്ലനായാണ് വിനായകൻ വേഷമിട്ടത്. താരത്തിന്റെ പ്രകടനം മികച്ച അഭിപ്രായമാണ് നേടിയത്. എന്നാൽ ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിനൊന്നും വിനായകൻ എത്തിയിരുന്നില്ല. ജയിലറിന്റെ വിജയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് വിനായകൻ. നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് വിഡിയോ പങ്കുവച്ചത്.

വിനായകൻ പറയുന്നത് ഇങ്ങനെയാണ്;

‘മനസിലായോ… നാൻ താൻ വർമൻ’ എന്ന ആമുഖത്തോടെയാണ് വിനായകൻ എത്തുന്നത്. ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ചും രജനീകാന്തിനൊപ്പമുള്ള അനുഭവത്തേക്കുറിച്ചുമെല്ലാം താരം പറയുന്നുണ്ട്. തന്റെ കഥാപാത്രം മികച്ചതാവാൻ കാരണം രജനിസാർ ആണ് എന്നാണ് വിനായകൻ പറയുന്നത്. മികച്ച കഥാപാത്രത്തെ നൽകിയ നെൽസനോട് നന്ദി പറയാനും മറന്നില്ല. മനസിലായോ… നാൻ താൻ വർമൻ. സിനിമയിലേക്ക് വിളി വരുന്ന സമയത്ത് ഞാനൊരു കാട്ടിലായിരുന്നു. 15 ദിവസം കാട്ടിനുളളിലായിരുന്നു. അവിടെ റേഞ്ച് ഉണ്ടായിരുന്നില്ല. തിരിച്ചുവരുന്ന സമയത്ത് ഫോണിലേക്ക് മിസ്ഡ് കോൾ വന്നുകൊണ്ടേയിരുന്നു.

Read: ലോകേഷിന് ഷാരൂഖിൻ്റെ മറുപടി; ഏറ്റെടുത്ത് ആരാധകർ.

മാനേജറിനെ വിളിച്ചപ്പോഴാണ് ഇങ്ങനെയൊരു പടം വന്നിട്ടുണ്ട് എന്നറിയുന്നത്. രജനീസാറിനെ നായകനാക്കി നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം. പിന്നെ ഒന്നും ചോദിക്കേണ്ടി വന്നില്ല. നെൽസനെ എനിക്ക് നേരത്തെ അറിയും. നെൽസൻ കഥയെക്കുറിച്ച് പറഞ്ഞിരുന്നു. ഞാനാണ് പ്രധാന വില്ലൻ എന്നു പറഞ്ഞു. രജനീസാർ, സൺ പിക്ചേഴ്സ്‌ ഇതാണ് എന്നെ സിനിമയിലേക്ക് അടുപ്പിച്ചത്. രജനീകാന്തിനൊപ്പമുള്ള അനുഭവത്തേക്കുറിച്ച് പറയാനാവില്ല. അത്ര വലിയ ഓറയുള്ള ഒരാളാണ്. തൊടാൻ പോലും കഴിയാതിരുന്ന ആ നിലയിലുള്ള ആൾ എന്നെ ചേർത്തു നിന്ന് അത്ര എനർജി തന്നു. വർമൻ എന്ന കഥാപാത്രം ഇത്ര മികച്ചതാവാനുള്ള ഒരേയൊരു കാരണം ഒരേയൊരു രജനിസാർ ആണ്. നെൽസനോട് എന്റെ കഥാപാത്രത്തേക്കുറിച്ച് മാത്രമാണ് കേട്ടത്. പലകാരണം കൊണ്ടും തിരക്കഥയിൽ മാറ്റംവരാം.

Read: മമ്മൂട്ടിയുടെ ഹൊറർ ചിത്രം ഭ്രമയുഗ’ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്.

വർമൻ കഥാപാത്രം വീട്ടിൽ നിന്ന് പു‌റത്തുപോകാൻ പറ്റാത്ത രീതിയിൽ ഹിറ്റായി. സ്വപ്നത്തിൽ പോലും യോസിക്കലേ സാർ. ചിത്രത്തിലെ എല്ലാ രംഗങ്ങളും എനിക്ക് പ്രധാനമായിരുന്നു. ഉറങ്ങുന്ന രംഗം വരെ. ആ കഥാപാത്രം ശരീരത്തിൽ കയറിയാൽ പിന്നെ എന്ത് രംഗമാണെങ്കിലും സന്തോഷമായി ചെയ്യും. ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ടസീൻ എന്ന് പറയാനാവില്ല. എല്ലാ സീക്വൻസും മികച്ചതായിരുന്നു. മിസ്റ്റർ മെൽസൻ, റൊമ്പ നൻട്രി പാ, നന്ദി പറയാൻ വാക്കുകളില്ല. രജനിസാർ മറക്കില്ല, നിർമാതാവ് കലാനിധിമാരൻ സാറിനും നന്ദി.

കൂടുതൽ പോസ്റ്റുകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *