Breaking
Tue. Oct 14th, 2025

Leo update: ആരാധകരെ ആവേശത്തിലാക്കി ലിയോ പുതിയ പോസ്റ്റർ പുറത്ത്; ട്രെയിലർ എന്ന്?

ലിയോ സിനിമയുടെ പ്രോമോഷനിൽ അണിയറക്കാര്‍‌ ഏറെ പിന്നിലാണെന്ന ആരാധകരുടെ വിമര്‍ശനങ്ങള്‍ക്കിടയില്‍, മുഴുവന്‍ വിജയ് ആരാധകരെയും ഒറ്റ പോസ്റ്റർ കൊണ്ട് ത്രില്ലടിപ്പിച്ച് ദളപതി വിജയ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയിലെ പുതിയ പോസ്റ്റർ പങ്കുവെച്ചാണ് താരം ആരാധകരെ ഞെട്ടിച്ചത്. ഏറെ നാളായി കാത്തിരിക്കുന്ന ട്രെയിലർ റിലീസ് തീയതി പോസ്റ്ററിലൂടെ പുറത്തുവിട്ടു. ഒക്ടോബർ അഞ്ചിന് ട്രെയിലർ പുറത്തിറങ്ങും.

https://www.instagram.com/p/Cx5RS8-qX77/?igshid=MzRlODBiNWFlZA==

സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ALSO READ: റിലീസിന് മുമ്പേ ബോക്‌സോഫീസിൽ ആഞ്ഞടിച്ച് ലിയോ

ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്. ഒക്ടോബർ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്.

കൂടുതൽ പോസ്റ്റുകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *