ദളപതി വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഒക്ടോബർ 19 ന് തിയേറ്ററുകളിലെത്തുകയാണ്. വാരിസിന് ശേഷം വിജയിന്റേതായി തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് ലിയോ. തൃഷ, അർജുൻ സർജ, സഞ്ജയ് ദത്ത്, ഗൗതം വാസുദേവ മേനോൻ, മൻസൂർ അലിഖാൻ, ബാബു ആന്റണി തുടങ്ങി വലിയ താരങ്ങൾ അണിനിരക്കുന്ന ചിത്രം സെവൻ സ്ക്രീൻ സ്റ്റുഡിയോ ആണ് നിർമിക്കുന്നത്.
ALSO READ: പൊറാട്ട് നാടകത്തിൻ്റെ കഥ പറഞ്ഞ് അഞ്ചക്കള്ളകോക്കാൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
വിദേശരാജ്യങ്ങിൽ പലയിടത്തും ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. യു.കെയിൽ സെപ്തംബർ ഏഴ് മുതലാണ് ബുക്കിങ് ആരംഭിച്ചത്. റിലീസിന് മുന്നാഴ്ച ബാക്കി നിൽക്കെ 2.4 കോടിയുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. അമേരിക്കയിൽ അത് 1.25 കോടിയോളം വരും.പതിനേഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിജയും തൃഷയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജിനൊപ്പമുള്ള വിജയുടെ രണ്ടാമത്തെ ചിത്രമാണിത്. 2021 ൽ റിലീസ് ചെയ്ത മാസ്റ്ററായിരുന്നു ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം.കമൽഹാസൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച വിക്രം ആണ് ലോകേഷ് കനകരാജ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.
ALSO READ: തീയേറ്റർ റിലീസിന് ഒരുങ്ങി മലയാള കുടുംബ ചിത്രം റാണി
വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, കാളിദാസ് ജയറാം, ഗായത്രി ശങ്കർ, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൂര്യ റോളക്സ് എന്ന കൊടുംവില്ലനായി അതിഥിവേഷത്തിലെത്തി. 120 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രം 500 കോടിയിലേറെ വരുമാനമാണ് നേടിയത്. കമൽഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമൽ ഇന്റർനാഷ്ണലായിരുന്നു ചിത്രത്തിന്റെ നിർമാണം.
കൂടുതൽ പോസ്റ്റുകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക