ജോജു ജോര്‍ജ് നായകനായി വേഷമിട്ട ചിത്രമാണ് പുലിമട. ജോജു വീണ്ടും പ്രകടനത്തില്‍ ഞെട്ടിക്കുന്ന ചിത്രമാണ് പുലിമട. പുലിമടയിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ജോജു ജോര്‍ജിന്റെ വേറിട്ട ചിത്രത്തിന്റെ ഒടിടി റിലീസ് അപ്‍ഡേറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.നെറ്റ്‍ഫ്ലിക്സില്‍ നവംബര്‍ 23നാണ് പ്രദര്‍ശനം തുടങ്ങുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജോജുവിന്റെ ഒരു പാൻ ഇന്ത്യൻ ചിത്രമായി എത്തിയ ‘പുലിമട’ എ കെ സാജൻ സംവിധാനം ചെയ്‍തപ്പോള്‍ നായികയായിരിക്കുന്നത് ഐശ്വര്യ രാജേഷാണ്. വേണുവാണ് ‘പുലിമട’യുടെ ഛായാഗ്രാഹണം.

READ: “വേലുക്കാക്ക ഒപ്പ് കാ” നാളെ മുതൽ തീയറ്ററുകളിൽ; വേലുക്കാക്കയായി ജനഹൃദയങ്ങൾ കീഴടക്കാൻ ഇന്ദ്രൻസ്

ചിത്രത്തില്‍ നായികയായി ലിജോമോളും ഉണ്ട്.ഐൻസ്റ്റീൻ മീഡിയയുടെയും ലാൻഡ് സിനിമാസിന്റെയും ബാനറില്‍ ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ വയനാടായിരുന്നു. പുലിമട ഒരു ഷെഡ്യൂളിൽ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. പ്രൊഡക്ഷൻ ഡിസൈനർ വിനേഷ് ബംഗ്ലാൻ.ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്‍ണ പ്രഭ, പൗളി വിത്സൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊലീസ് കോൺസ്റ്റബിളായ ‘വിൻസന്റ് സ്‌കറി’യയുടെ (ജോജു ജോർജ് ) വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് ‘പുലിമട’യിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്.

READ: നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയുമായി  “നീതി” എന്ന ചലചിത്രം നവംബർ 17ന്  തിയ്യേറ്ററുകളിൽ എത്തുന്നു.

ജോജുവിന്റെ മികച്ച ഒരു കഥാപാത്രമാണ് ചിത്രത്തിലേത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആർട് ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം സുനിൽ റഹ്‍മാൻ, സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹരീഷ് തെക്കേപ്പാട്ട്, സ്റ്റിൽസ് അനൂപ് ചാക്കോ, പിആർഒ മഞ്ജു ഗോപിനാഥ്, ഡിസൈൻസ് ഓൾഡ്‍മങ്ക്സ്, മാർക്കറ്റിംഗ് പ്ലാനിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, വിതരണം ആൻ മെഗാ മീഡിയ.



Spread the love

Leave a Reply

Your email address will not be published. Required fields are marked *