ഐശ്വര്യാ പ്രൊഡക്ഷൻസിന്റെയും സീലിയ ഫിലിം സെർക്യൂട്ടിന്റെയും ബാനറിൽ ബൈജു ഗോപാൽ, അലക്സാണ്ടർ ബിബിൻ എന്നിവർ നിർമ്മികുന്ന ചിത്രമാണിത്. എംപി ശ്രീ ആരിഫ് പൂജ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചു. ചടങ്ങിൽ പ്രമുഖർ പങ്കെടുക്കുകയുണ്ടായി. മൂക്കില്ലാ രാജ്യത്ത്, വാരഫലം, ഈ പറക്കും തളിക എന്നീ സൂപ്പർ ഹിറ്റ് കോമഡി ചിത്രങ്ങളുടെ സംവിധായകനായ താഹ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം താഹ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാജോളിന്റെ സിനിമാ പ്രവേശം’.

സജി ദാമോദർ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. കപ്പൽ മുതലാളി, ഹൈലെസ, മഹാരാജ ടാക്കീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സജി ദാമോദർ തിരക്കഥ നിർവഹിക്കുന്ന ചിത്രമാണിത്. സിനിമ സ്വപ്നം ചിറകിലേറ്റി, സെല്ലു ലോയിഡിന്റെ മായിക പ്രപഞ്ചത്തിലേക്ക് കടന്നുവരുവാൻ ശ്രമിക്കുന്ന കാജോൾ എന്ന പെൺകുട്ടി.

അവളുടെ ആദ്യത്തെ സിനിമ ലൊക്കേഷനിലെ ചിത്രീകരണ വേളയിൽ ഉണ്ടായ രസകരമായ അനുഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജനുവരി അവസാന വാരം കായംകുളം മുതുകുളം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ചിത്രീകരണം ആരംഭിക്കുന്നു. കാജോൾ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം ഐശ്വര്യ ബൈജു ആണ്.

ശ്രീജിത്ത്, ഗോകുലൻ, രമേശ് പിഷാരടി, അഞ്ചു കുര്യൻ, ഡയാന ഹമീദ്, നസീർ സംക്രാന്തി, ജെയിൻ കെ പോൾ, വിഷ്ണുജോയ് എന്നിവരോടൊപ്പം 19 ലധികം പുതുമുഖ താരങ്ങളും അണിനിരക്കുന്നു. ഡി യോ പി പ്രതാപൻ. എഡിറ്റിംഗ് പിസി മോഹൻ. ആർട്ട് അനിൽ കൊല്ലം. കോസ്റ്റ്യൂം ആര്യ. സന്തോഷ് വർമ്മ എഴുതിയ ഗാനങ്ങൾക്ക് സുമേഷ് ആനന്ദ് ഈണം പാർന്നിരിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ഷാൻ. കൊറിയോഗ്രാഫർ ബാബു ഫൂട്ട് ലൂസേഴ്സ്. പി ആർ ഒ എം കെ ഷെജിൻ

Spread the love

Leave a Reply

Your email address will not be published. Required fields are marked *