Breaking
Wed. Aug 13th, 2025

ആകാംക്ഷഭരിതമായ ത്രില്ലടിപ്പിച്ച് ‘റൂട്ട് നമ്പർ 17’; ചിത്രം കൂടുതൽ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങിയിരിക്കുന്നു…

അഭിലാഷ് ജി ദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” റൂട്ട് നമ്പർ 17 ” എന്ന തമിഴ് ചിത്രം ഷോ ടൈമും റിലീസിംഗ് കേന്ദ്രങ്ങളും കൂട്ടി മുന്നേറുകയാണ്. മൂവീ മാർക്ക് റിലീസ് ആണ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.ഡോക്ടർ അമർ രാമചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിർവ്വഹിക്കുന്നു. ജിത്തൻ രമേഷ്, അരുവി മധൻ, ഹരീഷ് പേരടി, അഖിൽ പ്രഭാകർ, ഡോക്ടർ അമർ രാമചന്ദ്രൻ, മാസ്റ്റർ നിഹാൽ അമർ, അഞ്ജു പാണ്ഡ്യ, ജന്നിഫർ മാത്യു, ടൈറ്റസ് എബ്രഹാം, ഫ്രോളിക്ക് ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

യുഗ ഭാരതി, കു കാർത്തിക്, സെന്തമിഴ് ദാസൻ എന്നിവരുടെ വരികൾക്ക്ഔസേപ്പച്ചൻ സംഗീതവും പശ്ചാത്തലസംഗീതവും പകരുന്നു. ആദ്യമായാണ് ഔസേപ്പച്ചൻ തമിഴ് ചിത്രത്തിന് സംഗീതം നൽകുന്നത്. ശ്വേത മോഹൻ, ഒഫ്രോ, റിത ത്യാഗരാജൻ, ദേവു മാത്യു എന്നിവരാണ് ഗായകർ.

എഡിറ്റിംഗ്-അഖിലേഷ് മോഹൻ, ആർട്ട്- മുരളി ബേപ്പൂർ മേക്കപ്പ്-റഷീദ് അഹമ്മദ്, കോസ്റ്റ്യൂംസ്-അനിൽ കോട്ടുളി,സൗണ്ട് ഡിസൈൻ & മിക്സിംഗ്-എം ആർ രാജകൃഷ്ണൻ,ആക്ഷൻ- കൊറിയോഗ്രഫി-ജാക്കി ജോൺസൺ, ഡാൻസ് കൊറിയോഗ്രഫി-സജ്ന നജം,റജീഷ്,ഫ്രോളിക് ജോർജ്ക്രിയേറ്റീവ് ഡയറക്ടർ- ജയശങ്കർ,സ്റ്റിൽസ്-ജയൻ തില്ലങ്കേരി. പി ആർ ഒ. എം കെ ഷെജിൻ.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *