Breaking
Wed. Aug 13th, 2025

മഞ്ഞുമ്മൾ ബോയ്സ് 250 കോടി നേടി;വീട്ടിൽ കടം ചോദിക്കാൻ ആൾക്കാര് വരും..ചന്തു സലിം കുമാർ പറയുന്നു….

ചന്തു സലിം കുമാർ, ഇന്ന് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്. അച്ഛൻ സലിം കുമാറിന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ചന്തുവിന് ആരാധകർ ഏറെയാണ്. മുൻപ് പല സിനിമകളിലും ചന്തു അഭിനയിച്ചിട്ടുണ്ടെങ്കിലും മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെയാണ് നടൻ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയത്. അച്ഛനെ പോലെ തന്നെ രസികനായ ചന്തുവിന്റെ ഇന്റർവ്യുകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ചില റൂമേഴ്സിനെ കുറിച്ച് ചന്തു പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. “മഞ്ഞുമ്മൾ ബോയ്സ് 250 കോടി നേടി. പത്ത് കോടി വച്ച് ഞങ്ങൾ എല്ലാവർക്കും കിട്ടി എന്നൊക്കെയാണ്. വീട്ടിൽ കടം ചോദിക്കാൻ ആൾക്കാര് വരും ഇപ്പോ. പത്ത് കോടി കൊടുക്കാൻ പറഞ്ഞ്. കയ്യിൽ പൈസ ഇരിക്കയല്ലേ.

READ: സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി ‘ചിത്തിനി’; പുതിയ പോസ്റ്റർ പുറത്തിറങ്ങി….

എടുത്ത് കൊടുത്തൂടെ എന്ന് പറഞ്ഞിട്ട്”, എന്നാണ് ചന്തു പറഞ്ഞത്. ജാങ്കോ സ്പെയ്സ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നടന്റെ പ്രതികരണം. ഫെബ്രുവരി 21ന് റിലീസ് ചെയ്ത ചിത്രം ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥ അതിജീവിനത്തിന്റെ കഥ പറഞ്ഞ ചിത്രം ആദ്യ ദിനം മുതൽ പ്രേക്ഷക സ്വീകാര്യത നേടി. കേരളത്തിന് പുറമെ തമിഴ്നാട്ടിൽ അടക്കം വലി ബോക്സ് ഓഫീസ് മുന്നേറ്റം ആയിരിന്നു മഞ്ഞുമ്മൽ സ്വന്തമാക്കിയത്. ചിദംബരം സംവിധാനം ചെയ്ത ചിത്രം വൈകാതെ ഒടിടിയിൽ റിലീസ് ചെയ്യും. അതേസമയം, നടികർ എന്ന ചിത്രത്തിലാണ് ചന്തു ഇപ്പോൾ അഭിനയിച്ചു കഴിഞ്ഞത്. ചിത്രം മെയ് 3ന് തിയറ്ററുകളിൽ എത്തും. ടൊവിനോ നായകനായി എത്തുന്ന ചിത്രത്തിൽ ഭാവനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ സംവിധാനം ലാൽ ജൂനിയർ ആണ്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *