ടെൻഡൻസ അഭിമാനപൂർവ്വം അവതരിപ്പിച്ച മിസ്സ് തൃശ്ശൂർ & മിസ്സിസ് തൃശൂർ 2024 പേജന്റ് ഷോ ആണ് നടന്നത്. മിസ്സിസ് കാറ്റഗറി വിജയി മെറിൻ ജിപ്സ. ഫസ്റ്റ് റണ്ണർ അപ്പ് നയന ബാലകൃഷ്ണൻ. സെക്കൻഡ് റണ്ണർ അപ്പ് സ്മിത ബൈജു. മിസ് കാറ്റഗറിയിലെ വിജയികൾ.ലിയാന ഖാലിദ് വി.
ഫസ്റ്റ് റണ്ണർ അപ്പ് അനിഷു മറിൻ പൊന്നൂസ്. സെക്കൻഡ് റണ്ണർ അപ്പ് ഐശ്വര്യ അനില. ഓൺലൈൻ ഓഡിഷനിലൂടെ തിരഞ്ഞെടുക്കപെട്ടവരെ മെയ് 5 ന് വെൽനെസ്സ് വേൾഡ്, തൃശൂരിൽ വെച്ച് നടത്തിയ മത്സരത്തിൽ മിസ്സ് തൃശൂർ ടൈറ്റിൽ വിജയിയായത് ലിയാന ഖാലിദ് വി ആണ്. മിസ്സിസ് കാറ്റഗറിയിൽ വിജയിയായത് ‘മെറിൻ ജിപ്സ’ ആണ്. ഷോ ഡയറക്ടർ വിഷ്ണു വത്സൻ ആയിരുന്നു.
റോമാ മൻസൂർ, സ്മിത സേവിയർ, അനുപമ വി പി എന്നിവർ ജഡ്ജിങ് പാനലിൽ ഉണ്ടായിരുന്നു. തൃശ്ശൂർ സ്വദേശിനിയായ മെറിൻ, ഓസ്ട്രേലിയയിലെ എഡിത്ത് കൊവാൻ യൂണിവേഴ്സിറ്റിയിൽ നിന്നും നേഴ്സിങ്ങിൽ ബിരുദം നേടിക്കൊണ്ട് ഇപ്പോൾ മാൽദീവ്സിലുള്ള ഹോസ്പിറ്റലിൽ എക്സിക്യൂട്ടീവ് നേഴ്സായി ജോലി ചെയ്യുകയാണ്.
ജാക്ക് ഡാർവിൻ എന്ന 7 വയസ്സുള്ള മകനും ഭർത്താവ് അഡ്വക്കേറ്റ് ഡാർവിൻ പോളും ആണ് കുടുംബം. മിസ്സിസ് കേരള പേജന്റ് 2023അവാർഡ് മികച്ച കാറ്റ് വാക്കിന് ലഭിച്ചിരുന്നു. സിംഗപ്പൂരിൽ നിന്നും ഫിറ്റ്നസ് കോച്ച്, ഹെൽത്ത് ആൻഡ് വെൽനസ് കോച്ച് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. പി ആർ ഒ എം കെ ഷെജിൻ.