കഥാപാത്രങ്ങളിലേക്കുള്ള വിസ്മയിപ്പിക്കുന്ന പരകായപ്രവേശങ്ങളാണ് ഭാഷാതീതമായി ഫഹദിന്‍റെ പ്രേക്ഷകരുടെ പ്രിയതാരമാക്കുന്നത്. ആവേശമാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ഹിറ്റ്. തിയറ്ററുകളില്‍ 150 കോടി നേടിയ ചിത്രം അടുത്തിടെ ഒടിടിയില്‍ എത്തിയപ്പോഴും മികച്ച റിവ്യൂസ് ആണ് നേടുന്നത്. ഒടിടിയില്‍ മറുഭാഷാ പ്രേക്ഷകരാണ് ചിത്രത്തെ കൂടുതല്‍ ആഘോഷിക്കുന്നത്. ചിത്രത്തിലെ രസകരമായ രംഗങ്ങളിലൊന്നായിരുന്നു ഫഹദിന്‍റെ കഥാപാത്രമായ രംഗ ഒരു ടവല്‍ മാത്രമുടുത്ത് തന്‍റെ മുറിയുടെ സ്വകാര്യതയില്‍ നടത്തുന്ന നൃത്തം. ഇപ്പോഴിതാ അതിന്‍റെ ചിത്രീകരണത്തിന് മുന്നോടിയായി ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവ് കൂടിയായ നസ്രിയ നല്‍കിയ ഉപദേശത്തെക്കുറിച്ച് പറയുകയാണ് ഫഹദ്.ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പങ്കുവെക്കുന്നത്. “ഈ സീനില്‍ നിങ്ങള്‍ ഷര്‍ട്ട് ഊരിയാണ് അഭിനയിക്കുന്നത്. അതിനാല്‍ കാഴ്ചയ്ക്ക് പ്രസന്‍റബിള്‍ ആയിരിക്കുക”, നസ്രിയ തന്നോട് പറഞ്ഞതിനെക്കുറിച്ച് ഫഹദ് പറയുന്നു. അതിന് താന്‍ ശ്രമിച്ചുവെന്നും.
Read: കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിൽ ഇരട്ടി വിജയത്തിൽ ഗരുഡൻ…
അതേസമയം ആ രംഗം രംഗ എന്ന കഥാപാത്രത്തിന്‍റെ ഒരു ആഘോഷമാണെന്നും ഇതിനേക്കാള്‍ വലിയ രീതിയില്‍ ചെയ്യാനാണ് സംവിധായകന്‍ ആദ്യം ഉദ്ദേശിച്ചിരുന്നതെന്നും ഫഹദ് പറയുന്നു. സമയപരിമിതിയാണ് ജിത്തു മാധവനെ അതില്‍ നിന്ന് തടഞ്ഞതെന്നും.ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ പുറമേയ്ക്ക് ഉള്ള കാര്യങ്ങളെയല്ല താന്‍ ആശ്രയിക്കുന്നതെന്നും ഇതേ അഭിമുഖത്തില്‍ ഫഹദ് പറയുന്നുണ്ട്. “എന്നെ സംബന്ധിച്ച് അഭിനയമെന്ന പ്രവര്‍ത്തി ആന്തരികമാണ്. ആന്തരികമായി പ്രവര്‍ത്തിക്കുന്ന സമയത്ത് എല്ലാം മാറും. ഒരു കഥാപാത്രം നടക്കുന്നതും പെരുമാറുന്നതും ഒക്കെ. എനിക്ക് ആ രീതിയാണ് കംഫര്‍ട്ടബിള്‍”, ഫഹദ് തന്‍റെ സമീപനത്തെക്കുറിച്ച് പറയുന്നു. ഫഹദിനെ പുനരവതരിപ്പിക്കുന്നുവെന്ന ടാഗോടെയാണ് അണിയറക്കാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ആവേശം അവതരിപ്പിച്ചത്. മലയാളത്തില്‍ ഇത്തരത്തിലൊരു കഥാപാത്രത്ത ഫഹദ് ഇതുവരെ അവതരിപ്പിച്ചിട്ടില്ല.