Breaking
Fri. Aug 15th, 2025

ശ്രവണ സുന്ദരവും മനോഹര ദൃശ്യ ഭംഗിയുമായി “മായമ്മ” എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ജൂൺ 7ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ആകുന്നു….

ഗ്രാമീണ പശ്ചാത്തലത്തിൽ ഹൃദയഹാരിയായ ഗാനങ്ങളുമായി പുള്ളുവത്തി മായമ്മയുടെ സംഭവബഹുലമായ കഥ പറയുന്ന ചിത്രമാണ് മായമ്മ. രമേഷ് കുമാർ കോറമംഗലം കഥ,തിരക്കഥ,,ഗാനരചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മായമ്മ. ഡി യോ പി നവീൻ കെ സാജ്.സംഗീതം രാജേഷ് വിജയ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ കഴക്കൂട്ടം. പുണർതം ആർട്സ് ഡിജിറ്റൽ, ദീപ എൻ പി ആണ് നിർമ്മാണം.

മായമ്മ എന്ന ശക്തമായ കഥാപാത്രത്തെ അങ്കിതവിനോദ് അവതരിപ്പിക്കുന്നു.ജയന്തൻ നമ്പൂതിരിയായി അരുൺ ഉണ്ണി വേഷമിടുന്നു കൂടാതെ സംവിധായകൻ വിജിതമ്പി, കൃഷ്ണപ്രസാദ്, ജയൻ ചേർത്തല, പൂജപ്പുര രാധാകൃഷ്ണൻ, ബിജു കലാവേദി,പി ജെ രാധാകൃഷ്ണൻ,ബാബു നമ്പൂതിരി,ബാബു ജോയ്,ശ്രീകാന്ത്, ജീവൻ ചാക്ക, സുമേഷ് ശർമ,ശശിധരൻ ചാലക്കുന്ന്,ഇന്ദുലേഖ, കെപിഎസി ലീലാമണി, സീതാലക്ഷ്മി,ആതിര സന്തോഷ്, രാഖിമനോജ്, കൂടാതെ കൂട്ടികൾ ആയി ബേബി അഭിസ്ത , ബേബി അനന്യ, മാസ്റ്റർ അമൽ പോൾ എന്നിവരും അഭിനയിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേ ർസ് രാജശേഖരൻ നായർ,ശബരിനാഥ്,വിഷ്ണു,ഗണേഷ് പ്രസാദ്,ഗിരീഷ് എന്നിവരാണ്.എഡിറ്റർ അനൂപ് രാജ്. കോസ്റ്റുംസ് ബിജു മങ്ങാട്ട്ക്കോണം. മേക്കപ്പ് ഉദയൻ നേമം. ആർട്ട് അജി പൈച്ചിറ. അസോസിയേറ്റ് ഡയറക്ടർ റാഫി പോത്തൻകോട്. കൊറിയോഗ്രാഫി രമേഷ്. പ്രൊഡക്ഷൻ കൺട്രോളർ അജയഘോഷ് പറവൂർ.

READ: ഏരീസ് ഗ്രൂപ്പിന്റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “കർണിക” തീയറ്ററുകളിലേക്ക്; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി….

യോഗീശ്വര ഫിലിം അവതരിപ്പിക്കുന്ന ചിത്രം 72 ഫിലിം കമ്പനി ജൂൺ ഏഴിന് തീയേറ്ററുകളിൽ എത്തിക്കുന്നു. പി ആർ ഒ: അജയ് തുണ്ടത്തിൽ, എം കെ ഷെജിൻ.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *