സാധാരണ കുട്ടികളിലും അപൂർവമായി മുതിർന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോ (എഡിഎച്ച്ഡി). തനിക്കും ആ രോഗാവസ്ഥയുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ഫഹദ് ഫാസിൽ. 41-ാം വയസിലാണ് രോഗം കണ്ടെത്തിയതെന്നും അദ്ദേഹം പറയുന്നു.

READ: “ഇഷ്ടരാഗം” ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്; സംഗീത സാന്ദ്രമായ ഗാനങ്ങൾ പുറത്തിറങ്ങി…

കോതമംഗലത്തെ പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഫഹദ്.കുട്ടികളായിരിക്കുമ്പോൾ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാൽ ചികിത്സിച്ച് മാറ്റാമെന്നും എന്നാൽ തനിക്ക് 41-ാം വയസിൽ കണ്ടെത്തിയതിനാൽ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും ഫഹദ് പറയുന്നു. തന്നെ കാണുമ്പോൾ നിങ്ങൾക്ക് ചിരിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതാണ് നിങ്ങളോട് ചെയ്യാൻ കഴിയുന്ന വലിയ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തകരാറാണിത്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകാതെ വരുന്ന ‘ഇൻഅറ്റൻഷൻ’, ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്തുചാടി ചെയ്യുന്ന ‘ഇംപൾസിവിറ്റി’, ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന ‘ഹൈപ്പർ ആക്ടിവിറ്റി’ എന്നിവയാണ് എഡിഎച്ച്ഡിയുടെ മുഖമുദ്ര.

READ: മോഹൻലാലിന് വൻ സർപ്രൈസ് ഒരുക്കി ടീം തെലുങ്ക് ചിത്രം ‘കണ്ണപ്പ’…

അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക, മറവി, സമയക്ലിപ്തത ഇല്ലായ്മ, ചില കാര്യങ്ങളിൽ അമിതമായ ഊന്നൽ, അലഞ്ഞു നടക്കുന്ന മനസ് തുടങ്ങിയവയെല്ലാം ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്.തലച്ചോറിലെ ഡോപമിന്റെ അളവിൽ കുറവുണ്ടാകുകയും മസ്തിഷ്കത്തിലെ ഇരു അർദ്ധഗോളങ്ങളും തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യുമ്പോഴാണ് എഡിഎച്ച്ഡി എന്ന മാനസികാവസ്ഥയുണ്ടാവുന്നത്. ഇത്തരക്കാരെ കൃത്യമായി ചികിൽസിക്കാത്തപക്ഷം കുട്ടികൾ ഇന്റർനെറ്റ്, മൊബൈൽ തുടങ്ങിയ സ്വഭാവ സംബന്ധമായ അടിമത്തങ്ങളിൽ ചെന്നു ചാടാനും പിന്നീട് ലഹരിവസ്തു അടിമത്തത്തിലേക്കും അപകടകരമായ സ്വഭാവരീതികളിലേക്കും അമിത ലൈംഗിക പരീക്ഷണങ്ങളടക്കമുള്ള രീതികളിലേക്കും പോകാനും സാധ്യത കൂടുതലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You missed