Breaking
Tue. Oct 14th, 2025

മഹിഷ്മതി പ്രൊഡക്ഷൻസിന്റെ ബാനറിൽ ‘ഒരു പാർവ്വതിയും രണ്ട് ദേവദാസും’ എന്ന ചിത്രത്തിന്റെ മോഷൻ & ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി….

മഹിഷ്മതി പ്രൊഡക്ഷൻസിന്റെ ബാനറിൽ ‘ഒരു പാർവ്വതിയും രണ്ട് ദേവദാസും’ എന്ന ചിത്രത്തിന്റെ മോഷൻ & ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത നടൻ ധ്യാൻ ശ്രീനിവാസന്റെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് റിലീസായത്.

രാമകൃഷ്ണ തോട്ട സംവിധാനം ചെയ്യുന്ന ചിത്രം ഒരേസമയം തെലുങ്കിലും മലയാളത്തിലുമായി ജൂലൈ അവസാനവാരം റിലീസ് ആകുന്നു. പ്രശസ്ത മലയാള ചലച്ചിത്ര നടനും ഗായകനുമായ സിദ്ധാർത്ഥ മേനോൻ നായകനാകുന്ന ചിത്രത്തിൽ ദിലീപ്, രാശി സിംഗ്, രഘു ബാബു, വീണ ശങ്കർ, രാജകുമാർ, ഗുണ്ട സുദർശൻ, ഗൗതം രാജു, റോക്കറ്റ് രാഘവ, രജിത, ശ്വേത, രവി തേജ എന്നിവരും അഭിനയിക്കുന്നു.ഒരേ ക്യാമ്പസിലെ വിദ്യാർത്ഥികളാണ് പാർവതി, കാർത്തിക്, അർജുൻ എന്നിവർ. ഇരുവരും പാർവതിയെ പ്രണയിക്കുന്നു. രണ്ട് ദേവദാസുമാരുടെയും പ്രണയം മനസിലാക്കിയ പാർവതി താൻ ആരാണെന്ന സത്യം അവരോട് പറയുന്നു. പാർവതിയുടെ പൂർവ്വകഥ എന്താണ്? അർജുന്റെയും കാർത്തിക്കിന്റെയും പ്രണയത്തിൽ പാർവതി ആരെ സ്വീകരിക്കും?ഒരു സിനിമയെ സംബന്ധിച്ച് പ്രണയം മുഖ്യഘടകമാണ്.

READ: നടൻ ടിനിടോം ആദ്യമായി പാടിയ ഗാനം പുറത്തിറങ്ങി; ‘മത്ത്’ എന്ന സിനിമയിലെ ഗാനം വിനീത് ശ്രീനിവാസന്റെ സോഷ്യൽ മീഡിയ പേജിലൂടെ….

ഇതേ ചുറ്റിപ്പറ്റി ഒട്ടനവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുമുണ്ട്. എന്നാൽ തികച്ചും വ്യത്യസ്തമായ ക്ലൈമാക്സുള്ള ഒരു പ്രണയ ചിത്രമാണ് ഒരു പാർവ്വതിയും രണ്ട് ദേവദാസും. അവസാനിക്കുമ്പോൾ ചുണ്ടിൽ ഒരു ചിരി നിറയ്ക്കുന്ന ചിത്രം, യുവതലമുറയാണ് ചിത്രത്തിന്റെ പ്രധാന ടാർഗറ്റ് ഓഡിയൻസ് എങ്കിലും ഏത് തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന തരത്തിലുള്ള ചിത്രമാണ് ഒരു പാർവ്വതിയും രണ്ട് ദേവദാസും.തിരക്കഥ എൻ. സി. സതീഷ് കുമാർ, എം. സുരേഷ് കുമാർ എന്നിവർ നിർവഹിക്കുന്നു. ഡിയോപി ശ്രീനിവാസ രാജു, എഡിറ്റർ ഡി. വെങ്കട്ട പ്രഭു, മ്യൂസിക് ഡയറക്ടർ മോഹിത് റഹ്മാനിയ. കൊറിയോഗ്രാഫി രാജ് കൃഷ്ണ. സ്റ്റണ്ട്സ് നടരാജ്. ലിറിസിസ്റ്റ് ഉമേഷ് ചാത്തന്നൂർ, നന്ദകുമാർ വേലക്കാട്ട്. പി. ആർ. ഒ എം. കെ. ഷെജിൻ.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *