Breaking
Mon. Oct 13th, 2025

അന്ന് ‘ദൃശ്യം’, ഇന്ന് സ്വന്തം ചിത്രത്തിന്‍റെ റീമേക്ക്! ചൈനയിൽ ഈ വർഷത്തെ ഏറ്റവും വലിയ ത്രില്ലർ ഹിറ്റ് ആയി എ പ്ലേസ് കോള്‍ഡ് സൈലന്‍സ്

ഇന്ത്യന്‍ സിനിമകളില്‍ വിവിധ ഭാഷകളിലെ റീമേക്കുകളിലൂടെ റെക്കോര്‍ഡിട്ട ചിത്രമാണ് ദൃശ്യം. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ചൈനീസ്, സിംഹള റീമേക്കുകളും പുറത്തെത്തിയിരുന്നു. ചൈനീസ് റീമേക്കിന്‍റെ പേര് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് എന്നായിരുന്നു. 2019 ല്‍ പുറത്തെത്തിയ ചിത്രം സംവിധാനം ചെയ്തത് മലേഷ്യന്‍ സംവിധായകനായ സാം ക്വാ ആയിരുന്നു. ചൈനീസ് ഭാഷയിലും തരംഗമായിരുന്നു ദൃശ്യം റീമേക്ക്. ഈ വര്‍ഷം ചൈനയിലെ തിയറ്ററുകളിലെ ഏറ്റവും വലിയ പണംവാരി പടങ്ങളിലൊന്നും ഇതേ സംവിധായകന്‍റേതാണ്! എ പ്ലേസ് കോള്‍ഡ് സൈലന്‍സ് എന്ന് പേരിട്ട ചിത്രം ഈ വര്‍ഷം ജൂലൈ തുടക്കത്തിലാണ് പുറത്തെത്തിയത്.

READ: ലിയോയുടെ രണ്ടാം ഭാഗത്തിന്റെ പേര് വെളിപ്പെടുത്തി ലോകേഷ് കനകരാജ്

രണ്ട് വര്‍ഷം മുന്‍പ് ഇതേ പേരിലെത്തിയ സ്വന്തം ചിത്രത്തിന്‍റെ റീമേക്ക് ആണ് സാം ക്വാ ഇത്തവണ റീമേക്ക് ചെയ്തത് എന്നതാണ് കൗതുകകരമായ വസ്തുത. 2022 ല്‍ ബുസാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ഈ ക്രൈം ത്രില്ലര്‍ പ്രേക്ഷകപ്രീതിയും നേടിയിരുന്നു. അതേ ചിത്രം മറ്റൊരു താരനിരയെ വച്ച് റീമേക്ക് ചെയ്യുകയായിരുന്നു സംവിധായകന്‍ ഈ വര്‍ഷം.ഒരു ബുധനാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് ലഭിച്ച അഞ്ച് ദിവസത്തെ ഓപണിംഗ് കളക്ഷന്‍ തന്നെ 52.8 മില്യണ്‍ ഡോളര്‍ (443 കോടി രൂപ) ആയിരുന്നു! വെറൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇത്. ഗ്ലോബല്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം സസ്പെന്‍സ് ആന്‍ഡ് ക്രൈം വിഭാഗത്തില്‍ ഈ വര്‍ഷമിറങ്ങിയ ചൈനീസ് ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്താണ് എ പ്ലേസ് കോള്‍ഡ് സൈലന്‍സ്. 1.35 ബില്യണ്‍ യുവാന്‍ ആണ് ചിത്രം ആകെ നേടിയതെന്നാണ് കണക്ക്. അതായത് 1604 കോടി രൂപ! ഒരു ഗേള്‍സ് ഹൈസ്കൂളിലേക്ക് മുഖംമൂടി ധരിച്ച ഒരു കൊലയാളി കടന്നുവരുന്നതില്‍നിന്നാണ് ചിത്രത്തിന്‍റെ പ്ലോട്ട് സംവിധായകന്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *