തമിഴിലെ ഫയർ ബ്രാൻഡ് സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് – വിജയ് കോമ്പോയിലെത്തിയ ലിയോ വൻ ബോക്സോഫീസ് വിജയമാണ് നേടിയത്. ചിത്രത്തിന് ലിയോ എന്ന് പേരിടാനുള്ള കാരണം വെളിപ്പെടുത്തുകയാണിപ്പോൾ സംവിധായകൻ. ഇനി ഒരു രണ്ടാം ഭാഗമുണ്ടായാല്‍ അതിന്റെ പേരെന്താകുമെന്നും ലോകേഷ് വെളിപ്പെടുത്തി.
ആക്ഷന്‍ ഫിലിം മൂഡ് ലഭിക്കാനാണ് ലിയോ എന്ന പേര് സിനിമക്ക് നൽകിയതെന്നാണ് സംവിധായകൻ ഒരു ഫിലിം ഡിസ്കഷനിൽ പറഞ്ഞത്. അങ്ങനെ പേര് വെച്ചത് കൊണ്ട് ലിയോ തന്നെയാണ് പാർത്ഥിപൻ എന്ന് കാണികൾക്ക് വേഗം മനസിലാകും. സ്ക്രീൻ പ്ലേയിൽ കാഴ്ചക്കാർക്ക് അത്തരമൊരു തോന്നൽ ഉണ്ടാകാതെയിരിക്കാൻ പരമാവധി ശ്രമിച്ചു. ഇനി ഒരു രണ്ടാം ഭാഗം എടുക്കാൻ അവസം ലഭിക്കുകയാണെങ്കിൽ അതിന് ‘പാര്‍ത്ഥിപന്‍’ എന്ന് പേര് വെക്കാമെന്നാണ് ലോകേഷ് ഫിലിം ഡിസ്കഷനിൽ പറഞ്ഞത്.