Breaking
Fri. Aug 1st, 2025

മീനാക്ഷി നായികയാവുന്ന “സൂപ്പർ ജിമ്നി” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി….

റിഥം ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സൂപ്പർ ജിമ്നി’എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. മീനാക്ഷി നായികയാവുന്ന ”സൂപ്പർ ജിമ്നി” ജനുവരി 24 ന് ക്യാക്റ്റസ് സിനിമാക്സ് പ്രദർശനത്തിനെത്തിക്കുന്നു. സീമ ജി. നായർ, കുടശനാട് കനകം, ഡോ. രജിത്കുമാർ, ജയകൃഷ്ണൻ, മൻരാജ്, ജയശങ്കർ, കലഭാവൻ റഹ്മാൻ, കലാഭാവൻ നാരയണൻ കുട്ടി, കോബ്ര രാജേഷ്, ഉണ്ണികൃഷ്ണൻ, എൻ.എം. ബാദുഷ, പ്രിയങ്ക, ജോഷ്ന തരകൻ, അനിൽ ചമയം, സംഗീത, സ്വപ്ന അനിൽ, പ്രദീപ്‌, ഷാജിത്, മനോജ്‌, സുബ്ബലക്ഷ്മിയമ്മ, ബാലതാരങ്ങളായ ദേവനന്ദ, അൻസു മരിയ, തൻവി, അന്ന, ആര്യൻ, ആദിൽ, ചിത്തിര തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ലഹരിയുടെ പിടിയിലായ കോളനിയേയും ഉയർന്ന ഉദ്യോഗസ്ഥൻ്റെ മകനായ ഡോക്ടറും ഈ മാഫിയകളുടെ കണ്ണി ആകേണ്ടി വരുന്നു. അതിൽ മോചിതനാകാൻ ശ്രമിച്ചപ്പോൾ എല്ലാം നഷ്ടപ്പെട്ടുന്ന ഡോക്ടറും കുടുംബവും, ഒരു ഗ്രാമത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന പെൺ കുട്ടിയുടെ കഥയാണ് സൂപ്പർ ജിമ്നി പറയുന്നത്. വളരെ നാളുകൾക്ക് ശേഷം ഗ്രാമീണ പശ്ചാത്തലത്തിലുള്ള കുടുംബ ബന്ധങ്ങളുടെ നെമ്പരങ്ങളും ചിരിയും ചിന്തയുമുള്ള സിനിമയാണ് “സൂപ്പർ ജിമ്നി”. ജി.കെ.നന്ദകുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

Read: “മിറാഷ്” ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.

ശിവാസ് വാഴമുട്ടം, നിസാം ഹുസൈൻ, രാജീവ് ഇലന്തൂർ, സതീഷ് കൈമൾ എന്നിവരുടെ വരികൾക്ക് ഡോക്ടർ വി.ബി. ചന്ദ്രബാബു, പ്രദീപ് ഇലന്തൂർ, ശ്രീജിത്ത്‌ തൊടുപുഴ എന്നിവർ സംഗീതം പകരുന്നു. മധുബാലകൃഷ്ണൻ, അഖില ആനന്ദ്, കല്ലറ ഗോപൻ, മീനാക്ഷി സുരേഷ്, അനിൽ കോവളം , മധു ബാലകൃഷണൻ , സുമേഷ് ഐയിരൂർ, ടെസ്റ്റിൻ ടോം എന്നിവരാണ് ഗായകർ, പശ്ചാത്തല സംഗീതം പ്രദീപ് ഇലന്തൂർ എഡിറ്റിംഗ്- ജിതിൻ കുമ്പുക്കാട്ട്, കല- ഷെറീഫ് ചാവക്കാട്, മേക്കപ്പ്- ഷെമി, വസ്ത്രാലങ്കാരം- ശ്രീലേഖ ത്വിഷി, സ്റ്റിൽസ്- അജീഷ് അവണി,ആക്ഷൻ കോറിയോഗ്രാഫി- ഡ്രാഗൺ ജിറോഷ്, ടൈറ്റിൽ മ്യൂസിക്- വി.ബി രാജേഷ്, സ്പ്രിംഗ് നൃത്ത സംവിധാനം, പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മഹേഷ് കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടർ- ശ്രീജിത്ത്, ജയരാജ്, വിഷ്ണു, ദീപക്, സൈമൺ, പ്രൊജക്ട് ഡിസൈനർ- പ്രസാദ് മാവിനേത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിശ്വപ്രകാശ്, പി ആർ ഒ-എ.എസ്. ദിനേശ്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *