ലോക സിനിമയില്‍ ഏറെ ചർച്ചയായ ജുറാസിക് പാര്‍ക്ക് വീണ്ടും വരുന്നു. ജുറാസിക് പാര്‍ക്, ജുറാസിക് വേള്‍ഡ് ഫ്രാഞ്ചൈസികളിലായി മൂന്ന് ചിത്രങ്ങള്‍ വീതമാണ് പല കാലങ്ങളിലായി റിലീസ് ചെയ്തത്. ഇപ്പോഴിതാ ജുറാസിക് വേള്‍ഡ് ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രം ‘ജുറാസിക് വേള്‍ഡ് റീബര്‍ത്ത്’ റിലീസിനൊരുങ്ങുന്നു. ഈ വര്‍ഷം ജൂലൈ രണ്ടിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്. 2022ല്‍ പുറത്തിറങ്ങിയ ‘ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍റെ’ സ്റ്റാന്‍ഡ് എലോൺ സീക്വല്‍ ആയാണ് റീബര്‍ത്ത് എത്തുന്നത്. ഡൊമിനിയനിലെ സംഭവങ്ങള്‍ നടന്നതിന് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള സമയമാണ് പുതിയ ചിത്രത്തിലെ കാലഘട്ടം.

2.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലർ പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട്. ഒരു പുതിയ യുഗം പിറന്നു. ആഗോള ബോക്സ് ഓഫിസിൽ ഒരു ബില്യൺ ഡോളർ കവിഞ്ഞ് അവസാനിച്ച മൂന്ന് വർഷത്തിനു ശേഷം ജുറാസിക് സീരീസ് ജുറാസിക് വേൾഡ് റീബർത്ത് എന്ന ചിത്രത്തിലൂടെ പുതിയ ദിശയിലേക്ക് വികസിക്കുകയാണ്. മനുഷ്യരാശിയുടെ പുരോഗതിക്കായി ദിനോസറുകളുടെ ലോകത്തെ ആക്രമിക്കാൻ പോകുന്ന ഒരു ലോകത്തേക്ക് പ്രേക്ഷകരെ വീണ്ടും കൊണ്ടുപോകുന്നു.ഗോഡ്സില്ല (2014) അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗാരെത്ത് എഡ്‍വേര്‍ഡ്സ് ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. സ്കാര്‍ലെറ്റ് ജൊഹാന്‍സണ്‍, മെഹര്‍ഷാല അലി, ജൊനാഥന്‍ ബെയ്‍ലി, റൂപെര്‍ട്ട് ഫ്രൈഡ്, മാനുവല്‍ ഗാര്‍ഷ്യ റൂള്‍ഫോ, ലൂണ ബ്ലെയ്‍സ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.