New OTT releases: മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഒരുപിടി നല്ല ചിത്രങ്ങൾ ഈ മാസം ഒടിടിയിലെത്തി. ഏതൊക്കെ ചിത്രങ്ങൾ, എവിടെയൊക്കെയാണ് സ്ട്രീം ചെയ്യുന്നത് എന്നു നോക്കാം.Anpodu Kanmani OTT: അൻപോടു കൺമണിഅർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്ത മലയാള ചിത്രം ‘അൻപോടു കൺമണി’ ഒടിടിയിലെത്തി. അൽത്താഫ് സലിം, മാലാ പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആന്‍റണി എന്നിവരും ചിത്രത്തിലുണ്ട്. ക്രിയേറ്റീവ് ഫിഷിന്‍റെ ബാനറിൽ വിപിൻ പവിത്രൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്.ഛായാഗ്രഹണം സരിൻ രവീന്ദ്രനും എഡിറ്റിംഗ് സുനിൽ എസ്. പിള്ളയും നിർവ്വഹിച്ചു. മനു മഞ്ജിത്തിന്‍റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീതം പകർന്നിട്ടുള്ളത്.

Read: വെറും 90 മിനിറ്റ്, ഞെട്ടിക്കുന്ന അഡ്വാൻസ് കളക്ഷൻ, എമ്പുരാന്റെ പോക്ക് എങ്ങോട്ട്?, ആദ്യ പ്രീസെയില്‍ റിപ്പോർട്ട്

ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ ആണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. Officer on Duty OTT: ഓഫീസർ ഓൺ ഡ്യൂട്ടികുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഒടിടിയിലെത്തി. കുഞ്ചാക്കോ ബോബൻ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന ഈ ക്രൈം ത്രില്ലറിന്റെ തിരക്കഥ ഒരുക്കിയത് ഷാഹി കബീറാണ്.പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം നെറ്റ്ഫ്ളിക്സിൽ കാണാം.Ponman OTT: പൊൻമാൻ ഒടിടിബേസിൽ ജോസഫ്, സജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ് എന്നിവർ പ്രധാന കതാപാത്രങ്ങളെ അവതരിപ്പിച്ച പൊൻമാൻ ഒടിടിയിൽ കാണാം. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ജി. ആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നാണ്. ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ കാണാം.Dragon OTT: ഡ്രാഗൺപ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു രചനയും സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ഡ്രാഗൺ’. ‘ലവ് ടുഡേ’ എന്ന ചിത്രത്തിനു ശേഷം പ്രദീപ് രംഗനാഥൻ നായകനായ ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. കയദു ലോഹർ, മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ.എസ് രവികുമാർ, വി.ജെ സിന്ധു, ഇന്ദുമതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിൽ ചിത്രം കാണാം.Nilavuku En Mel Ennadi Kobam OTT: നിലാവുക്ക് എൻ മേല്‍ എന്നടി കോപംധനുഷിന്റെ സംവിധാനത്തിൽ, മലയാളി താരങ്ങളായ അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യർ, മാത്യു തോമസ് എന്നിവർക്കൊപ്പം പവിഷ്, വെങ്കിടേഷ് മേനോൻ, രമ്യാ രംഗനാഥൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ തമിഴ് ചിത്രം ‘നിലാവുക്ക് എൻ മേൽ എന്നടി കോപം’ ഒടിടിയിൽ എത്തി. ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

Orumbettavan OTT: ഒരുമ്പെട്ടവൻഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ.എം എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘ഒരുമ്പെട്ടവൻ’ ഒടിടിയിലെത്തി.ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര, സുധീഷ്, ഐ. എം വിജയൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മനോരമ മാക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.Agent OTT: ഏജന്റ് ഒടിടിഅഖിൽ അക്കിനേനി, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത് തെലുങ്കിലും മലയാളത്തിലുമായി പുറത്തിറങ്ങിയ ‘ഏജന്റ്’ ഒടിടിയിലെത്തി. സോണി ലിവിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.Narayaneente Moonnaanmakkal OTT: നാരായണീന്റെ മൂന്നാണ്മക്കൾജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘നാരായണീന്റെ മൂന്നാണ്മക്കൾ’. ശരണ്‍ വേണുഗോപാൽ ആണ് സംവിധായകൻ. തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയിൽ ചിത്രം ലഭ്യമാണ്.

Read: “പതിയെ നീ വരികേ…” “സാത്താനിലെ” ആദ്യ ഗാനം റിലീസ് ചെയ്തു; ചിത്രം ഉടൻ റിലീസിന്…

Aghathiyaa OTT: അഗത്യഈ വർഷം ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തിയ തമിഴ് ഹിസ്റ്റോറിക്കൽ ഹൈറർ ചിത്രമാണ് ‘അഗത്യ’. ജീവ, അർജുൻ സർജ, റാഷി ഖന്ന, എഡ്വേർഡ് സോണൻബ്ലിക്ക്, രാധാ രവി, യോഗി ബാബു, രോഹിണി, അഭിരാമി എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഇഷാരി കെ. ഗണേഷിന്റെ നിർമ്മാണത്തിലൊരുങ്ങിയ ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചത് പാ വിജയ് ആണ്. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. പ്രധാന കഥാപാത്രങ്ങൾ ഒരു വീട്ടിൽ കുടുങ്ങിപ്പോകുന്നതും തുടർന്നു നടക്കുന്ന പേടിപ്പിക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. SUN NXT-യിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. മാർച്ച് 28 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Baby and Baby OTT: ബേബി ആൻഡ് ബേബിജയ്, സത്യരാജ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ തമിഴ് ചിത്രം ‘ബേബി ആൻഡ് ബേബി’ ഒടിടിയിൽ എത്തി. പ്രതാപ് സംവിധാനം ചെയ്ത ചിത്രത്തിൽ യോഗി ബാബു, പ്രിയാ നഗ്ര, ഇളവരസ്, ശ്രീമാൻ, ആനന്ദരാജ്, നിഴൽകൾ രവി, സിംഗംപുലി, റെഡിൻ കിംഗ്‌സ്‌ലി, രാജേന്ദ്രൻ, ആർ.ജെ വിഘ്‌നേശ്കാന്ത്, തങ്കദുരൈ, കെപിവൈ രാമർ, പ്രതോഷം, കണ്ണപ്പദാസൻ, ലൊല്ലു സഭാ ശേഷു, കൽക്കി രാജ, നെല്ലായി മണി എന്നിവരാണ് മറ്റുതാരങ്ങൾ. സൺ എൻഎക്സ്ടിയിൽ ആണ് ബേബി ആൻഡ് ബേബി സ്ട്രീമിംഗ് ആരംഭിച്ചത്.

Thrayam OTT: ത്രയം ഒടിടിസണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്ത ‘ത്രയം’ ഒടിടിയിൽ എത്തി. ഡെയ്ന്‍ ഡെവിസ്, നിരഞ്ജന്‍ മണിയന്‍പ്പിള്ളരാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ. വര്‍മ (തിരികെ ഫെയിം), പ്രീതി, ശ്രീജിത്ത് രവി, സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂപ്, ഡയാന ഹമീദ്, സരയൂ മോഹന്‍, വിവേക് അനിരുദ്ധ്, ഷാമില്‍ കെ.എസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ആമസോൺ പ്രൈം വീഡിയോയിൽ ആണ് ത്രയം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

Rekhachithram OTT: രേഖാചിത്രംആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ‘രേഖാചിത്രം’ ഒടിടിയിൽ കാണാം. സോണി ലിവിൽ ആണ് രേഖാചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.Azaad OTT: ആസാദ് ഒടിടിഅജയ് ദേവ്ഗൺ,ആമൻ ദേവ്ഗൺ, റാഷ തഡാനി എന്നിവർ പ്രധാന വേഷത്തിലെത്തിയ ആസാദ് ഒടിടിയിലെത്തി.അജയ് ദേവ്ഗണിന്റെ അനന്തരവൻ ആമൻ ദേവ്ഗണിന്റെയും രവീണ ടണ്ടന്റെ മകൾ റാഷ തഡാനിയുടെയും അരങ്ങേറ്റചിത്രമാണിത്.അജയ് ദേവ്ഗൺ, അമൻ ദേവ്ഗൺ, റാഷ എന്നിവരെ കൂടാതെ ഡയാന പെന്റി, പിയൂഷ് മിശ്ര, മോഹിത് മാലിക്, ജിയ അമിൻ, ഡിലൻ ജോൺസ് എന്നിവരും ചിത്രത്തിലുണ്ട്. നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

Emergency OTT: എമർജൻസിനടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത് രചനയും സംവിധാനവും നിർവഹിച്ച എമർജൻസി നെറ്റ്ഫ്ളിക്സിൽ കാണാം. കങ്കണ റണാവത്ത്, മലയാളി താരം വൈശാഖ് നായർ, അനുപം ഖേർ, ശ്രേയസ് താൽപദെ, അശോക് ചാബ്ര, മഹിമ ചൗധരി, മിലിന്ദ് സോമൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *