നിരവധി ചിത്രങ്ങളുടെ കലാസംവിധായകനായ വിഷ്ണു നെല്ലായ സംവിധാനം ചെയ്യുന്ന “ഏണി” എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

ചെറുപ്പളശ്ശേരി ഷൂട്ടിംഗ് ആരംഭിച്ചു ലൈറ്റ് ഹൌസ് ഫിലിംസിന്റെ ബാനറിൽ സാം. കെ. തങ്കച്ചന്‍ (റെയിൻബോ ഗ്രൂപ്പ്) നിർമ്മിച്ച്, പി.എൻ. മേനോന്റെ ശിഷ്യനും, കലാ സംവിധായകനുമായ, വിഷ്ണു നെല്ലായ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്ന ‘ഏണി’ എന്ന സിനിമയുടെ സംഭാഷണവും പ്രൊജക്റ്റ്‌ ഡിസൈനിങ്ങും ചെയ്തിരിക്കുന്നത് ഡോ : സതീഷ് ബാബു മഞ്ചേരിയാണ്.

ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ വച്ച് പൂജ കഴിഞ്ഞ് നടൻ ശങ്കർ ഭദ്രദീപം കൊളുത്തുകയുണ്ടായി. സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും, നടി രമ്യ നമ്പീശന്റെ അച്ഛൻ സുബ്രഹ്മണ്യനും ചടങ്ങിൽ പങ്കെടുത്തു.സിനിമയുടെ ചിത്രീകരണം ചെർപ്പുളശ്ശേരി, നിലമ്പൂർ, കൊല്ലംകോട്, കോഴിക്കോട് ഭാഗങ്ങളിലായി നടക്കുന്നു.

ബാല്യകാല സുഹൃത്തുക്കൾ സഹപാഠികളാവുകയും, വിട്ടുപിരിയാനാകാത്ത സൗഹൃദ ബന്ധങ്ങള്‍ തുടരുന്ന ഇവര്‍ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തു ചേരുന്നു. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവങ്ങളിലൂടെ, ഈ സൗഹൃദം ഒരു വള്ളിക്കെട്ടായി മാറുന്നു. ഹൊറർ, കോമഡി, ഫാമിലി പശ്ചാത്തലത്തിൽ, സസ്പെൻസ് നിറഞ്ഞതാണ് കഥയുടെ പശ്ചാത്തലം.

മലയാളത്തിലെ പ്രമുഖ താരങ്ങളായ ശങ്കർ, ശ്രീജിത്ത് രവി, സ്ഫടികം ജോർജ്ജ്, കലാഭവൻ നാരായണൻ കുട്ടി, നിസാർ മാമുക്കോയ, ഉണ്ണിരാജ, ശശി മണ്ണിയത്ത്, അൻവർ, ജയമോഹൻ, സുബ്രഹ്മണ്യൻ, ഷെജിൻ, നീന കുറുപ്പ്, കുളപ്പുള്ളി ലീല, പ്രമിത കുമാരി, ബേബി മാളവിക എന്നിവർക്കൊപ്പം പുതുമുഖ താരങ്ങളായ സ്വർഗ്ഗ സുരേഷ്,, അക്ഷജ് ശിവ, ഹരികൃഷ്ണൻ, പ്രഷീബ്, സായി സായൂജ്, വൈശാഖ്, ജാഫർ സാദിഖ് എന്നിവരും അഭിനയിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : ശശി മണ്ണിയത്ത്, പ്രമിത കുമാരി.ഡി.ഒ.പി : ജോയ് ആന്റണിആർട്ട്‌ ഡയറക്ടർ : വിഷ്ണു നെല്ലായ എഡിറ്റർ : കപിൽ കൃഷ്ണ പ്രൊഡക്ഷൻ കൺട്രോളർ : ജോസ് വരാപ്പുഴ .മ്യൂസിക് : ലെനീഷ് കാരയാട്.ഗാനരചന : സത്യൻ കോട്ടപ്പടി. ഗായകർ : പി.ഉണ്ണികൃഷ്ണൻ, അഭിജിത് കൊല്ലം, നിഖിൽ രാജ്, ശ്വേത അശോക്, ലെനീഷ്, രാജേഷ് അടിമാലി.മേക്കപ്പ് : മണികണ്ഠൻ മരത്താക്കര.

കോസ്റ്റ്യൂമർ : സന്തോഷ്‌ പഴവൂർ.ഫൈറ്റ് കോറിയോഗ്രഫര്‍ : ബ്രൂസ്‌ലി രാജേഷ്. മാര്‍ക്കറ്റിങ്ങ് : ഷോബിൻ പുതുപ്പള്ളിസ്റ്റിൽസ് : പവിൻ തൃപ്രയാർ. പോസ്റ്റർ ഡിസൈനർ : മനോജ്‌ ഡിസൈൻ.റിലീസ് : 9 അപ്പെക്സ് പിക്‌ച്ചേഴ്‌സ് റിലീസ്. പി ആർ ഒ : എം കെ ഷെജിൻ.സെപ്റ്റംബറിൽ ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *