Breaking
Fri. Dec 19th, 2025

സിനിമ വ്യവസായം വളരെ മോശമാണ്, നിരോധനം നീക്കിയതിന് പിന്നാലെ അടുത്ത ട്വീറ്റുമായി കങ്കണ

ട്വിറ്റർ നിരോധനം നീക്കിയതിന് പിന്നാലെ സിനിമ വ്യവസായത്തെ വിമർശിച്ച് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വീറ്റ്. സിനിമാ വ്യവസായം വളരെ മോശവും അസംസ്കൃതവുമാണെന്നാണ് കങ്കണയുടെ പുതിയ ട്വീറ്റ്. ഏതെങ്കിലും തരത്തിൽ ഒരു പ്രോജക്റ്റ് ചെയ്യാൻ ആ​ഗ്രഹിച്ചാൽ കലയ്ക്ക് മറ്റൊരു ലക്ഷ്യവുമില്ലെന്ന മട്ടിൽ വ്യവസായം നിയന്ത്രിക്കുന്നവർ നിങ്ങളുടെ മുഖത്തേക്ക് മിന്നുന്ന കറൻസി നോട്ടുകൾ വലിച്ചെറിയും. അത് അവരുടെ നിലവാരത്തകർച്ചെയെയാണ് സൂചിപ്പിക്കുന്നതെന്നും നടി പറഞ്ഞു.

വിദ്വേഷ പോസ്റ്റുകളുടെ പേരിൽ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കിയവരുടെ പട്ടികയിൽ കങ്കണയുമുണ്ടായിരുന്നു. 2021ൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷമുള്ള ബംഗാളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിദ്വേഷ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കങ്കണയുടെ അക്കൗണ്ട് ട്വിറ്റർ നിരോധിച്ചത്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷമാണ് റദ്ദാക്കിയ അക്കൗണ്ടുകൾ വീണ്ടും പുനസ്ഥാപിച്ചത്.

Spread the love

Related Post

Leave a Reply

Your email address will not be published. Required fields are marked *